റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥൻ അനന്തൻ എന്ന രവി ആണ് മരിച്ചത്. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിനായി അതിരാവിലെ വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.

ബിഷയ്ക്ക് സമീപം തസ്‌ലീസിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ഈ സമയത്ത് വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഇളഞ്ചിയം. രണ്ട് മക്കളുണ്ട്.

നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സൗദിയിലുള്ള ബന്ധുക്കളായ രങ്കസ്വാമി, ശെൽവരാജ് എന്നിവർക്ക് പുറമെ കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീൻ, കെ.എം.സി.സി ജിദ്ദ വെൽഫെയർ വിഭാഗം കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരും നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.