ദോഹ: ഖത്തറിൽ സ്വദേശി വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരായ തമിഴ്‌നാട് സ്വദേശികളുടെ വധ ശിക്ഷ സുപ്രീം കോടതിയും ശരി വച്ചു. 2012ൽ ആണ് കേസിനാസ്പദമായ സംഭവം.തമിഴ്‌നാട് സ്വദേശികളായ ചെല്ലദുരൈ പെരുമാൾ, അളഗപ്പ സുബ്രഹ്മണ്യൻ എന്നിവരുടെ അപ്പീലുകൾ തള്ളിയാണ് കോടതി വധശിക്ഷ ശരിവച്ചത്. മൂന്നാം പ്രതിയായ ശിവകുമാർ അരസന്റെ ജീവപര്യന്തം തടവ് 15 വർഷമായി കുറച്ചിട്ടുമുണ്ട് .

നാല് വർഷം മുമ്പ് സലത്ത ജദീദിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീടന് സമീപത്തെ കൺസ്ട്രക്്ഷൻ സൈറ്റിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്ന ്. 82 വയസുള്ള വയോധിക സലത്തയിലെ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വീട്ടുജോലിക്കാരി മാത്രമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. തൊട്ടടുത്ത് ജോലിചെയ്തിരുന്ന പ്രതികളെ റമദാൻ സമയത്ത് ഇവർ വീട്ടിൽ വിളിച്ച് ഭക്ഷണം നൽകിയിരുന്നു. അവസരം മുതലെടുത്ത് വീടിന്റെ സാഹചര്യങ്ങളും ക്രമീകരണങ്ങളും മനസിലാക്കിയാണ് കൃത്യം നടത്തിയത്.

വീട്ടിൽ മോഷണം നടത്താൻ കയറവെ ജോലിക്കാരിയും വയോധികയും ഉണർന്നതിനെ തുടർന്നാണ് പ്രതികൾ കൊല നടത്തിയത്. കേസിലെ ഏക ദൃക്‌സാക്ഷിയാണ് വേലക്കാരി. സംഭവം നടന്ന് ഏതാനും ദിവസത്തിനകം മൂവരും അറസ്റ്റിലായിരുന്നു.

കൊലചെയ്യപ്പെട്ട വയോധികയുടെ കുടുംബം വിചാരണ വേളയിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.കീഴ്‌കോടതി വിധിക്കെതിരായ അപ്പീലിൽ കഴിഞ്ഞ വർഷം മെയ്‌ മുപ്പതിന്് അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചിരുന്ന ശിക്ഷയാണ് സുപ്രീം കോടതി മൂന്നാം പ്രതിയുടെ ശിക്ഷയിലെ ഭേഗഗതിയോടെ അംഗീകരിച്ചത്.