- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ എക്സ്പ്രസിൽ കൂട്ട പിരിച്ചു വിടൽ; ഒറ്റയടിക്ക് പിരിച്ചു വിട്ടത് ദീർഘകാലമായി ജോലി ചെയ്തിരുന്ന എട്ടോളം മുതിർന്ന മാധ്യമ പ്രവർത്തകരെ; പ്രശ്‌നത്തിൽ ഇടപെടാൻ മടിച്ച് പത്രപ്രവർത്തക യൂണിയനും: ഇന്ത്യൻ എക്സ്‌പ്രസിൽ നിന്നും പിരിച്ചു വിട്ട മാധ്യമ പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ
കൊച്ചി: ഇന്ത്യൻ എക്സ്‌പ്രസിൽ നിന്നും മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചു വിടന്നു. കഴിഞ്ഞ ദിവസങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ലേഖകന്മാരായി ജോലി നോക്കിയിരുന്ന എട്ട് മാധ്യമ പ്രവർത്തകരെയാണ് ഇന്ത്യൻ എക്സ്‌പ്രസിൽ നിന്നും പിരിച്ചു വിട്ടത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് തൃശൂർ ലേഖകനായിരുന്ന സി പി സജിത്താണ് ഫേസ് ബുക്കിലൂടെ താനടക്കം എട്ടോളം മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടമായ വിവരം വ്യക്തമാക്കിയത്. പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയിൽ അറിയിച്ചിട്ടും നടപടി ഒന്നും ആയില്ലെന്നും റിപ്പോർട്ട് ചെയ്യുന്നു. ബിജെപി സർക്കാരിന്റെ പുതിയ തൊഴിൽ നയം എങ്ങിനെയാണ് ജനങ്ങളുടെ ജോലിയെ ബാധിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് തങ്ങളുടെ തൊഴിൽ നഷ്ടം എന്നും സജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു സജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എന്റെ അവസാന ദിവസമായിരുന്നു. മാനേജ്മെന്റ് നയം കാരണം ഏഴോ എട്ടോ സീനിയർ പത്രപ്രവർത്തകരാണ് തീവ്ര വേദനയോടെയും മനപ്രയാസത്തോടെയും പടിയിറങ്ങേണ്ടി വന്നത്. ദീർഘകാലമായി സ്ഥാപനത്തെ സേവിക്ക
കൊച്ചി: ഇന്ത്യൻ എക്സ്‌പ്രസിൽ നിന്നും മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചു വിടന്നു. കഴിഞ്ഞ ദിവസങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ലേഖകന്മാരായി ജോലി നോക്കിയിരുന്ന എട്ട് മാധ്യമ പ്രവർത്തകരെയാണ് ഇന്ത്യൻ എക്സ്‌പ്രസിൽ നിന്നും പിരിച്ചു വിട്ടത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് തൃശൂർ ലേഖകനായിരുന്ന സി പി സജിത്താണ് ഫേസ് ബുക്കിലൂടെ താനടക്കം എട്ടോളം മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടമായ വിവരം വ്യക്തമാക്കിയത്.
പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയിൽ അറിയിച്ചിട്ടും നടപടി ഒന്നും ആയില്ലെന്നും റിപ്പോർട്ട് ചെയ്യുന്നു. ബിജെപി സർക്കാരിന്റെ പുതിയ തൊഴിൽ നയം എങ്ങിനെയാണ് ജനങ്ങളുടെ ജോലിയെ ബാധിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് തങ്ങളുടെ തൊഴിൽ നഷ്ടം എന്നും സജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു
സജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എന്റെ അവസാന ദിവസമായിരുന്നു. മാനേജ്മെന്റ് നയം കാരണം ഏഴോ എട്ടോ സീനിയർ പത്രപ്രവർത്തകരാണ് തീവ്ര വേദനയോടെയും മനപ്രയാസത്തോടെയും പടിയിറങ്ങേണ്ടി വന്നത്. ദീർഘകാലമായി സ്ഥാപനത്തെ സേവിക്കുന്നവരാണവർ. എല്ലാവരും കഠിനമായി പ്രയത്‌നിച്ചവർ. പക്ഷേ കുറഞ്ഞ ദിവസം കൊണ്ട് ഒഴിഞ്ഞുപോകാനാണ് അവർക്ക് നിർദ്ദേശം കിട്ടിയത്. ഒരു ഔദ്യോഗിക അറിയിപ്പും ഉണ്ടായില്ല. ഇവരുടെ കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് റസിഡന്റ് എഡിറ്റർക്ക് എഡിറ്ററുടെ കത്തുണ്ടായിരുന്നത്രേ. ആർക്കും വേറെ ജോലി കിട്ടിയിട്ടില്ല''.
സിപിഎമ്മും മറ്റ് രാഷ്ട്രിയ പാർട്ടികളും ബിജെപി സർക്കാരിന്റെ പുതിയ തൊഴിൽ നയത്തിനെതിരെ പോരാടുമ്പോൾ എങ്ങനെയാണ് ഈ കരാർ തൊഴിൽ ജനങ്ങളുടെ തൊഴിൽ ഇല്ലാതാക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഞങ്ങൾ എന്നും സജിത്ത് പറയുന്നു. പ്രശ്‌നത്തിൽ ഇടപെടാൻ മടിക്കുന്ന പത്രപ്രവർത്തക യൂണിയനെയും പോസ്റ്റിൽ വിമർശിക്കുന്നു. 'ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഈ അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് പത്ര യൂണിയനുകൾ.
കരാർ അങ്ങനെയാണ് അവർക്ക് വലുതായൊന്നും ചെയ്യാനാവില്ലെന്നാണ് വാദം. സ്വന്തം തൊഴിൽ മേഖലയിലുള്ള സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി മിണ്ടാനാകാത്ത പത്രപ്രവർത്തകർ എങ്ങനെ ജനങ്ങൾക്കുവേണ്ടി സംസാരിക്കും ?''എന്ന ചോദ്യത്തോടെയാണ് സജിത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഫോട്ടോഗ്രാഫർമാർ അടക്കം എട്ട് മുതിർന്ന മാധ്യമ പ്രവർത്തകരെയാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കരാർ അവസാനിപ്പിച്ച് പറഞ്ഞയച്ചത് .