തിവ് പോലെ ഇത്തവണയും ക്രിസ്തുമസ് ദിനത്തിൽ സൗജന്യ ഭക്ഷണം വിളമ്പാനൊരുങ്ങുകയാണ് ഓക് ലന്റിലെ ഇന്ത്യൻ ദമ്പതികൾ. ഓക് ലന്റിലെ നിരവദി പ്രദേശങ്ങളിൽ ശാഖകളുള്ള സദ്യ ഇന്ത്യൻ റസ്റ്റോറന്റ് ഉടമകളായ ഇത്തവണയും പതിവ് തെറ്റാതെ ക്രിസ്തുമസ് ദിനത്തിൽ സൗജന്യ ഭക്ഷണം വിളമ്പുക.

ഇത്തവണ എട്ടാം വർഷമാണ് പതിവ് തെറ്റാതെ അകുതോട്ടാ കുടുംബാംഗങ്ങളിൽ പെട്ട ഇവർ പാവപ്പെട്ടവർക്കും സഞ്ചാരികൾക്കും വീടില്ലാത്തവർക്കുമടക്കം ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം വിളമ്പുന്നത്. കൂടാതെ സ്ഥിരം ഉപഭോക്താക്കൾക്കും അന്ന് സൗജന്യമായി ഭക്ഷണം നല്കും.

1996ൽ ഓക്ലലന്റിൽ കുടിയേറിയവരാണ് അകുത്തോട്ട കുടുംബം. ഇവർ വർഷങ്ങളായി ഈ സമ്പ്രദായം കൈമാറി പോരുകയാണ്,ഇത്തവണ സ്വാമി അകുതോട്ടയുടെയും പത്മജയുടെയും മക്കൻ സമൃദ്ധ അകുത്തോട്ടയുമാണ് സൗജ്യന്യ ഭക്ഷണമെത്തിക്കുക. സ്വാമിയും പത്മജയും നാട്ടിലേക്ക് പോന്നതിനാലാണ് സമൃദ്ധ് നേതൃനിരയിലെത്താൻ കാരണം. വെജിറ്റേറിയനും നോൺവെജിറ്റേറിയനുമടക്കം ഇന്ത്യൻ ഭക്ഷണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പലാണ് ഇപ്പോൾ ഇവർ.