- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
300 കോടി സഹായധനം: കർഷകർ നേട്ടമുണ്ടാക്കുവാൻ ശ്രമിക്കണം: ഇൻഫാം
കോട്ടയം: സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മൂന്നു റബർ സംഭരണങ്ങളും പരാജയപ്പെട്ടിരിക്കുമ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച 300 കോടി സബ്‌സിഡി കർഷകർക്കു നേരിട്ടു ലഭിക്കുവാനുള്ള നടപടിക്രമങ്ങളിൽ പരമാവധി സഹകരിച്ച് നേട്ടമുണ്ടാക്കുവാൻ കർഷകർ ശ്രമിക്കണമെന്നും കർഷകർ വിശദാംശങ്ങളുമായി പേര് ഉടൻ രജിസ്റ്റർ ചെയ്യണമെന്നും 6000 കോടി കരിമ്പുകർഷകർക്ക് സഹായം നൽ
കോട്ടയം: സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മൂന്നു റബർ സംഭരണങ്ങളും പരാജയപ്പെട്ടിരിക്കുമ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച 300 കോടി സബ്‌സിഡി കർഷകർക്കു നേരിട്ടു ലഭിക്കുവാനുള്ള നടപടിക്രമങ്ങളിൽ പരമാവധി സഹകരിച്ച് നേട്ടമുണ്ടാക്കുവാൻ കർഷകർ ശ്രമിക്കണമെന്നും കർഷകർ വിശദാംശങ്ങളുമായി പേര് ഉടൻ രജിസ്റ്റർ ചെയ്യണമെന്നും 6000 കോടി കരിമ്പുകർഷകർക്ക് സഹായം നൽകിയ കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് അനുഭാവസമീപനം സ്വീകരിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
300 കോടിയുടെ വിതരണത്തിലൂടെ റബർ കർഷകരുടെ പ്രശ്‌നം തീരുന്നില്ലെങ്കിലും ഇതൊരു താല്ക്കാലിക ആശ്വാസത്തിനുള്ള സഹായധനമാണ്. പദ്ധതി വിജയിക്കണമെങ്കിൽ ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാരിന്റെയും, കർഷകരുടെയും, വ്യാപാരികളുടെയും ഭാഗത്തുനിന്നുണ്ടാകണം. ഇതോടനുബന്ധിച്ച് സംസ്ഥാന സർക്കാർ റബർ ട്രേഡിങ് കോർപ്പറേഷൻ രൂപീകരിച്ച് റബർ സംഭരിക്കുവാൻ തയ്യാറാകണം. റബർബോർഡ് ലൈസൻസുള്ള ചെറുകിട വ്യാപാരികളിൽനിന്ന് 150 രൂപയ്ക്ക് സർക്കാർ റബർ ട്രേഡിങ് കോർപ്പറേഷനിലൂടെ റബർ സംഭരിച്ച് വ്യവസായികൾക്ക് നൽകുകയും വിലയിൽ വരുന്ന വ്യത്യാസം 300 കോടി രൂപയിൽ നിന്ന് വസൂലാക്കുന്നതുമാണ് ഏറ്റവും സുതാര്യമായ നടപടി.
ചെറുകിട റബർ വ്യാപാരികളുമായി സർക്കാർ ചർച്ചചെയ്യുന്നത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഉപകരിക്കും. റബർബോർഡ് അവകാശപ്പെടുന്ന 2400 ആർപിഎസ്സുകളിൽ ഇന്നു പ്രവർത്തിക്കുന്നവ വിരലിലെണ്ണാവുന്നതു മാത്രമാണ്. പലതും ചില രാഷ്ട്രീയ നേതാക്കൾക്ക് റബർ ബോർഡിൽ കയറിപ്പറ്റുവാൻ രൂപീകരിച്ച കടലാസ് ആർപിഎസ്സുകളാണെന്നുള്ളതാണ് വാസ്്തവം. ഇക്കാരണത്താൽതന്നെ സർക്കാരിന്റെ ഈ ശ്രമവും അട്ടിമറിക്കുവാൻ മുൻകാലങ്ങളിലേതുപോലെ നിഷിപ്തതാല്പര്യമുള്ള ചില കേന്ദ്രങ്ങൾ ശ്രമിക്കുവാൻ സാധ്യതയുണ്ടെന്നും അതിനെ അതിജീവിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.