- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർനയം: പ്രഹസനചർച്ചകളിൽ വിഢിവേഷം കെട്ടാൻ കർഷകരെ കിട്ടില്ല-ഇൻഫാം
കൊച്ചി: റബർനയം പുതുക്കി പ്രഖ്യാപിക്കുവാൻ വാണിജ്യമന്ത്രിയുടെ ഉറപ്പുകിട്ടിയെന്ന പ്രസ്താവനയുമായി വീണ്ടും കർഷകരുമായി പ്രഹസന ചർച്ചയ്ക്കായി ഇറങ്ങിത്തി രിച്ചിരിക്കുന്നവർക്കുമുമ്പിൽ ഇനിയും വിഢിവേഷം കെട്ടാൻ റബർകർഷകരെ കിട്ടില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. 45 മാസമായി അധികാരത്തിലിരുന്നിട്ട് റബർമേഖലയിലെ പ്രശ്നങ്ങളിൽ മുഖംതിരിഞ്ഞു നിൽക്കുന്നവർ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് കർഷകസംരക്ഷകരായി വീണ്ടും അവതരിച്ചിരിക്കുന്നതിന്റെ പിന്നാമ്പുറം തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കർഷകനുണ്ട്. 2017 ജൂലൈ 17ന് കേന്ദ്രവാണിജ്യമന്ത്രി ലോകസഭയിൽ റബറിന് നയമില്ലെന്നു പറഞ്ഞ് 2014 ജൂൺ 16 മുതൽ മൂന്നുവർഷക്കാലം വിവിധ തലങ്ങളിൽ നടത്തിയ റബർനയചർച്ചകളുടെ എല്ലാ രേഖകളും ഉപേക്ഷിച്ചത് കർഷകർക്കറിയാം. റബർമേഖലയിലെ പ്രശ്നങ്ങളും റബർനയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതൽ റബർബോർഡ് ചെയർമാൻവരെ വിളിച്ചുചേർത്ത നൂറുകണക്കിന് ചർച്ചകൾ ഫലമുള വാക്കിയില്ല. സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കർഷകസംഘടന
കൊച്ചി: റബർനയം പുതുക്കി പ്രഖ്യാപിക്കുവാൻ വാണിജ്യമന്ത്രിയുടെ ഉറപ്പുകിട്ടിയെന്ന പ്രസ്താവനയുമായി വീണ്ടും കർഷകരുമായി പ്രഹസന ചർച്ചയ്ക്കായി ഇറങ്ങിത്തി രിച്ചിരിക്കുന്നവർക്കുമുമ്പിൽ ഇനിയും വിഢിവേഷം കെട്ടാൻ റബർകർഷകരെ കിട്ടില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
45 മാസമായി അധികാരത്തിലിരുന്നിട്ട് റബർമേഖലയിലെ പ്രശ്നങ്ങളിൽ മുഖംതിരിഞ്ഞു നിൽക്കുന്നവർ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് കർഷകസംരക്ഷകരായി വീണ്ടും അവതരിച്ചിരിക്കുന്നതിന്റെ പിന്നാമ്പുറം തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കർഷകനുണ്ട്. 2017 ജൂലൈ 17ന് കേന്ദ്രവാണിജ്യമന്ത്രി ലോകസഭയിൽ റബറിന് നയമില്ലെന്നു പറഞ്ഞ് 2014 ജൂൺ 16 മുതൽ മൂന്നുവർഷക്കാലം വിവിധ തലങ്ങളിൽ നടത്തിയ റബർനയചർച്ചകളുടെ എല്ലാ രേഖകളും ഉപേക്ഷിച്ചത് കർഷകർക്കറിയാം.
റബർമേഖലയിലെ പ്രശ്നങ്ങളും റബർനയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതൽ റബർബോർഡ് ചെയർമാൻവരെ വിളിച്ചുചേർത്ത നൂറുകണക്കിന് ചർച്ചകൾ ഫലമുള വാക്കിയില്ല. സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കർഷകസംഘടനകളും റബർ കർഷകർ നേരിടുന്ന വിലത്തകർച്ചയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ പ്രധാനമന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിർമ്മല സീതാരാമനുമായി ഇൻഫാം പലതവണ കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ പറഞ്ഞ് വിശദാംശങ്ങൾ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പുമന്ത്രിക്കും കേരളം സന്ദർശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാർക്കും റബർ പ്രശ്നങ്ങളും റബർനയനിർദ്ദേശങ്ങളും കർഷകരും കർഷകപ്രസ്ഥാനങ്ങളും നിരവധി തവണ പങ്കുവച്ചതാണ്.
2015 ഡിസംബർ 24ന് ഡോ.ചന്ദന്മിത്ര ചെയർമാനായ 41 അംഗ കേന്ദ്രവ്യാപാര മന്ത്രാലയം പാർലമെന്റ് സ്ഥിരസമിതി സർക്കാരിന് റബർനയ പഠനറിപ്പോർട്ട് കൈമാറി. പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാർ നിരവധി പ്രാവശ്യം റബർ പ്രശ്നങ്ങൾ അവതരിപ്പിച്ചു. ഇവയൊന്നും മുഖവിലയ്ക്കെടുക്കാതെ വീണ്ടും റബർകർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശശുദ്ധി കർഷകർക്ക് വിശ്വസനീയമല്ല.
2017 നവംബർ 11ന് റബർ ഗവേഷണകേന്ദ്രത്തിൽ കേന്ദ്രമന്ത്രി കർഷകരുമായി ചർച്ചനടത്തി. കൃത്യം മൂന്നുമാസം കഴിഞ്ഞ് 2018 ഫെബ്രുവരി 11ന് വീണ്ടും ചർച്ച. കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന റബർ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാത്തവരുടെ ഇത്തരം പ്രഹസനചർച്ചകളിൽ പങ്കുചേരണമോയെന്ന് കർഷകപ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ പുനർവിചിന്തനം നടത്തണം. കേന്ദ്രവാണിജ്യമന്ത്രിയുടെ ഉറപ്പുകളല്ല, സർക്കാരിന്റെ ഉത്തരവുകളും തുടർനടപടികളുമാണ് കർഷകർക്കു വേണ്ടത്. റബർനയം കർഷകരെ രക്ഷിക്കാൻവേണ്ടിയാണെന്നു നടത്തുന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. ഇതറിയണമെങ്കിൽ 2014 ജൂൺ 16ന് വാണിജ്യമന്ത്രാലയമിറക്കിയ റബർനയഉത്തരവ് കർഷകർ വായിച്ചറിയണം. ഒൻപത് നിർദ്ദേശങ്ങളിൽ ഒന്നുമാത്രമാണ് റബർകൃഷിയെ പരാമർശിക്കുന്നത്.
ഉല്പാദനച്ചെലവ് കണക്കാക്കി 50 ശതമാനം ലാഭവിഹിതവും കൂട്ടിച്ചേർത്ത് കർഷകന്റെ ഉല്പന്നങ്ങൾക്ക് ന്യായവില നൽകുമെന്ന തെരഞ്ഞെടുപ്പുപ്രകടപത്രികയിലെ വാഗ്ദാനം എൻഡിഎ നടപ്പാക്കിയിട്ടില്ലെന്നുമാത്രമല്ല ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു കർഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിയിട്ടിരിക്കുന്നുവെന്ന സത്യം കേന്ദ്രസർക്കാർ മറക്കരുത്. റബർ സംഭരണത്തിന് കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ന്യായവില നിശ്ചയിക്കുന്നില്ല. റബർകൃഷിക്ക് പ്രോത്സാഹനപദ്ധതികളുമില്ല. അടിസ്ഥാന റബർ ഇറക്കുമതി വിലയിലും തീരുമാനമില്ല. വ്യവസായികളെ സംരക്ഷിക്കുവാൻ അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടിയും സെയ്ഫ് ഗാർഡ് ഡ്യൂട്ടിയും ഏർപ്പെടുത്തുന്നവർ റബർകർഷകരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റബർബോർഡ് ഓഫീസുകൾ പലതും പൂട്ടി. റബറധിഷ്ഠിത കർഷകസംരംഭങ്ങൾക്ക് പ്രോത്സാഹനമില്ല. റബറുല്പാദകസംഘങ്ങളും വൻസാമ്പത്തിക പ്രതിസന്ധിയിലാണ്. 2017 ജൂലൈ 17ന് റബർനയം പാടേ ഉപേക്ഷിച്ചുവെന്ന് ലോകസഭയിൽ വാണിജ്യമന്ത്രി പ്രഖ്യാപിച്ചു. ഇനിയും റബർനയം സംബന്ധിച്ച് കർഷകരുമായി പ്രഹസന ചർച്ചയല്ല, വൈകിയവേളയിലെങ്കിലും നടപടികളാണ് വേണ്ടതെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.