- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വ്യാജ ഫോട്ടോയും പേരും ഉപയോഗിച്ച് ഡേറ്റിങ് സൈറ്റിലൂടെ യുവതിയെ പറ്റിച്ചു; ഇന്ത്യക്കാരന് നിർബന്ധിത സാമൂഹ്യസേവനം വിധിച്ച് വിക്ടോറിയൻ കോടതി
മെൽബൺ: വ്യാജ ഫോട്ടോയും പേരും ഉപയോഗിച്ച് ഡേറ്റിങ് സൈറ്റീലൂടെ യുവതിയെ പറ്റിച്ച കേസിൽ ഇന്ത്യക്കാരന് നിർബന്ധിത സാമൂഹ്യ സേവനം. വിക്ടോറിയൻ കോടതിയാണ് ഇന്ത്യക്കാരനായ ദീപക് ധാൻകൂർ എന്ന യുവാവിന് ശിക്ഷ വിധിച്ചത്. ദിപക് ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നതിന് വേണ്ടി കൊഴുത്തുരുണ്ട മസിലുകളുമുള്ള ആദിമ ഓസ്ട്രേലിയക്
മെൽബൺ: വ്യാജ ഫോട്ടോയും പേരും ഉപയോഗിച്ച് ഡേറ്റിങ് സൈറ്റീലൂടെ യുവതിയെ പറ്റിച്ച കേസിൽ ഇന്ത്യക്കാരന് നിർബന്ധിത സാമൂഹ്യ സേവനം. വിക്ടോറിയൻ കോടതിയാണ് ഇന്ത്യക്കാരനായ ദീപക് ധാൻകൂർ എന്ന യുവാവിന് ശിക്ഷ വിധിച്ചത്. ദിപക് ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നതിന് വേണ്ടി കൊഴുത്തുരുണ്ട മസിലുകളുമുള്ള ആദിമ ഓസ്‌ട്രേലിയക്കാരന്റെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ജാമി എന്ന പേരും ഇയാൾ സ്വീകരിച്ചു.
ഈ പേരിൽ ഒരു യുവതിയുമായി സൗഹൃദത്തിലെത്തുകയും ബന്ധം വളർന്ന് യുവതിയെ നേരിട്ട് കാണാനെത്തുകയും ചെയ്തപ്പോഴാണ് ഇയാളുടെ തട്ടിപ്പ് വെളിയിൽ വരുന്നത്. തന്നെ കൺതുറന്ന് ഒരിക്കലും കാണരുതെന്ന നിർദ്ദേശത്തെതുടർന്നാണ് ഇയാൾ യുവതിയുടെ അടുത്തെത്തിയത്. എന്നാൽ ഇടയ്ക്ക് വച്ച് യുവതിക്ക് തന്റെ കണ്ണുകൾ തുറക്കേണ്ടി വരുകയും ജാമിയെന്ന വ്യാജ ഇന്ത്യക്കാരനെ നേരിട്ട് കാണുകയും ചെയ്‌തോടെ ഇയാളുടെ തട്ടിപ്പ് പൊളിയുകയായിരുന്നു. കൊഴുത്തുരുണ്ട മസിലുകൾക്കു പകരം ഇന്ത്യക്കാരന്റെ ശോഷിച്ച കൈകളും ശരീരവും ഉള്ള ആളെ കണ്ടതോടെ യുവതി കേസാക്കുകയായിരുന്നു.
ഇതേ തുടർന്നാണ് വിക്ടോറിയ കോടതി ദീപികിന് 200 മണിക്കൂറോളം സാമൂഹ്യസേവനം നടത്താൻ ശിക്ഷ വിധിച്ചത്. യുവതിയുടെ നടപടി ശരിയാണെന്ന് സമ്മതിക്കാൻ വിക്ടോറിയ കൗണ്ടി കോടതി ജഡ്ജി ജാൻ പാട്രിക് തയാറായില്ല. അതേസമയം ദീപക് ഡൻകർ നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തി. സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന 29 കാരനായ ഇയാൾ ഓൺലൈൻ ഡേറ്റിങ് ആരംഭിച്ചത് മൂന്നാമത്തെ കുട്ടിയുടെ ജനനത്തിനുശേഷം ഭാര്യ അസുഖ ബാധിതയായതോടെയാണ്.