- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇന്ത്യക്കാരനേയും ഇന്തോനേഷ്യക്കാരി വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
സിംഗപ്പൂർ: ഇന്ത്യക്കാരനേയും ഇന്തോനേഷ്യക്കാരി വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗേലാംഗിലെ ഹോട്ടൽ മുറിയിലാണ് ഇന്ത്യൻ വംശജനായ ചിന്നസ്വാമി ബാസ്‌ക്കറിന്റേയും ഇന്തോനേഷ്യക്കാരിയായ റൂളി വിദ്യാവതിയുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 29കാരിയായ റൂളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. അത
സിംഗപ്പൂർ: ഇന്ത്യക്കാരനേയും ഇന്തോനേഷ്യക്കാരി വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗേലാംഗിലെ ഹോട്ടൽ മുറിയിലാണ് ഇന്ത്യൻ വംശജനായ ചിന്നസ്വാമി ബാസ്‌ക്കറിന്റേയും ഇന്തോനേഷ്യക്കാരിയായ റൂളി വിദ്യാവതിയുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
29കാരിയായ റൂളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. അതേസമയം 31കാരനായ ചിന്നസ്വാമി ബാസ്‌ക്കറിന്റെ മൃതദേഹം തൂങ്ങിയ നിലയിലും. അഞ്ചു വർഷമായി ചിന്നസ്വാമി സിംഗപ്പൂരിലെത്തിയിട്ട്. നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്തിരുന്ന ഇയാൾ അവിവാഹിതനാണ്. അതേസമയം ഇന്തോനേഷ്യക്കാരി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി എംബസി അധികൃതർ അറിയിച്ചു.
Next Story