- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് മോശമായി പെരുമാറി; ഇന്ത്യക്കാരന് 40 അടിയും ആറ് മാസം തടവും പിഴയും വിധിച്ച് ഖത്തർ കോടതി; 40 അടി വിധിച്ചത് ഇസ്സാംമത വിശ്വാസിയായ പ്രതി മദ്യലഹരിയിലായിരുന്നതിനാൽ
വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയതിന് ഇന്ത്യക്കാരന് 40 അടിയും ആറുമാസം തടവും ഇരുപതിനായിരം റിയാൽ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വന്ന വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയതിനാണ് ദോഹ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താനും നിർദേശമുണ്ട്. ഇസ്ലാംമതത്തിൽ മദ്യപാനം നിഷിദ്ധമായിട്ടും വിശ്വാസിയായ പ്രതി മദ്യപിച്ചതിന്റെ ശിക്ഷയായാണ് 40 അടിനല്കാൻ കോടതി ഉത്തരവിട്ടത്.മദ്യലഹരിയിലായിരുന്ന പ്രതി എയർഹോസ്റ്റസ് ഭക്ഷണം നല്കുന്നതിനിടെയാണ് മോശമായി പെരുമാറിയത്. കൈയിൽ ക്കയറിപിടിച്ച പ്രതി എയർ ഹോസ്റ്റസിനോട് അശ്ലീലമായതരത്തിൽ സംസാരിക്കുകയുംചെയ്തു. എയർഹോസ്റ്റസിന്റെ ഫോൺ നമ്പർ ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി മദ്യലഹരിയിലായിരുന്നതിനാൽ സംസാരം നിർത്തിയില്ലെന്നും എയർഹോസ്റ്റസ് അന്വേഷണ ഉദ്യോഗസ്ഥർക്കുമുമ്പിൽ വെളിപ്പെടുത്തി യിരുന്നു.വിമാനം ദോഹയിലെത്തിയ ഉടന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തു.വിമാന
വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയതിന് ഇന്ത്യക്കാരന് 40 അടിയും ആറുമാസം തടവും ഇരുപതിനായിരം റിയാൽ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വന്ന വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയതിനാണ് ദോഹ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താനും നിർദേശമുണ്ട്.
ഇസ്ലാംമതത്തിൽ മദ്യപാനം നിഷിദ്ധമായിട്ടും വിശ്വാസിയായ പ്രതി മദ്യപിച്ചതിന്റെ ശിക്ഷയായാണ് 40 അടിനല്കാൻ കോടതി ഉത്തരവിട്ടത്.മദ്യലഹരിയിലായിരുന്ന പ്രതി എയർഹോസ്റ്റസ് ഭക്ഷണം നല്കുന്നതിനിടെയാണ് മോശമായി പെരുമാറിയത്. കൈയിൽ ക്കയറിപിടിച്ച പ്രതി എയർ ഹോസ്റ്റസിനോട് അശ്ലീലമായതരത്തിൽ സംസാരിക്കുകയുംചെയ്തു. എയർഹോസ്റ്റസിന്റെ ഫോൺ നമ്പർ ആവശ്യപ്പെടുകയും ചെയ്തു.
പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി മദ്യലഹരിയിലായിരുന്നതിനാൽ സംസാരം നിർത്തിയില്ലെന്നും എയർഹോസ്റ്റസ് അന്വേഷണ ഉദ്യോഗസ്ഥർക്കുമുമ്പിൽ വെളിപ്പെടുത്തി യിരുന്നു.വിമാനം ദോഹയിലെത്തിയ ഉടന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തു.വിമാനത്തിലെ സൂപ്പർ വൈസർ പ്രതിക്ക് രേഖാമൂലം മുന്നറിയിപ്പു നല്കിയെങ്കിലും അതവഗണിച്ചാണ് പ്രതി വീണ്ടും മോശമായി പെരുമാറിയത്.