- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ അറുപതു നില കെട്ടിടത്തിലെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ഇന്ത്യക്കാരിയായ പന്ത്രണ്ടുകാരി മരിച്ചു
ഷാർജ: അറുപതു നില കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് വീണ് ഇന്ത്യക്കാരിയായ പന്ത്രണ്ടുകാരി മരിച്ചു. വീഴ്ചയെത്തുടർന്നുള്ള ആഘാതത്തിൽ തലച്ചോറിനേറ്റ പരിക്കാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ ബാൽക്കണിയിൽ ഒരു തടിക്കസേര കണ്ടെത്തിയിട്ടുണ്ട്. കസേരയിൽ കയറി നിന്ന പെൺകുട്ടി ബാലൻസ് തെറ്റി താഴേയ്
ഷാർജ: അറുപതു നില കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് വീണ് ഇന്ത്യക്കാരിയായ പന്ത്രണ്ടുകാരി മരിച്ചു. വീഴ്ചയെത്തുടർന്നുള്ള ആഘാതത്തിൽ തലച്ചോറിനേറ്റ പരിക്കാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ ബാൽക്കണിയിൽ ഒരു തടിക്കസേര കണ്ടെത്തിയിട്ടുണ്ട്. കസേരയിൽ കയറി നിന്ന പെൺകുട്ടി ബാലൻസ് തെറ്റി താഴേയ്ക്ക് വീണതാകാമെന്ന് കരുതുന്നതായി പൊലീസ് വെളിപ്പെടുത്തി. എന്നിരുന്നാലും സംഭവം ആത്മഹത്യയാണോ അപകടമരണമാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
ഇന്ത്യൻ എക്‌സലന്റെ പ്രൈവറ്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഷാലിന സഞ്ജയ് ആണ് ആൽ നാബ മേഖലയിലുള്ള കെട്ടിടത്തിൽ നിന്നു വീണു മരിച്ചത്. ഈയാഴ്ചയിൽ ഷാർജയിൽ ബാൽക്കണിയിൽ നിന്നു വീണു മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഷാലിന. ഏതാനും ദിവസങ്ങൾക്കു മുമ്പ് എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഏഴു വയസുള്ള ഒരു ആൺകുട്ടി വീണു മരിച്ചിരുന്നു. ബാൽക്കണിയിൽ നിന്ന് പറവകൾക്ക് ധാന്യം എറിഞ്ഞുകൊടുക്കുകയായിരുന്നു കുട്ടി. ആ സമയത്ത് കുട്ടി തനിച്ചായിരുന്നു വീട്ടിൽ എന്നും പറയപ്പെടുന്നു.
കുട്ടികൾ ബാൽക്കണിയിൽ നിന്നു വീണു മരിക്കുന്ന സംഭവം വർധിച്ചു വന്നതോടെ വീടുകളുടെ ബാൽക്കണികളും ജനലകളും പൂട്ടി സൂക്ഷിക്കണമെന്ന് ഷാർജ പൊലീസിലെ കേണൽ സുൽത്താൻ അബ്ദുള്ള അറിയിച്ചു. ബാൽക്കണികളിൽ നിന്നും കുട്ടികൾ പുറത്തേക്ക് വലിഞ്ഞു നോക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഒരിക്കലും കുട്ടികളെ തനിച്ചാക്കി മാതാപിതാക്കൾ പുറത്തുപോകരുതെന്നും പൊലീസ് നിഷ്‌ക്കർഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കളാണ് മുൻകരുതലുകൾ സ്വീകരിക്കേണ്ടതെന്നും കേണൽ സുൽത്താൻ അബ്ദുള്ള വ്യക്തമാക്കി.
അടുത്തകാലത്തായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഷാർജ മുനിസിപ്പാലിറ്റി ബോധവത്ക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.