ന്ത്യൻ വംശജയായ മൂന്ന് വയസുകാരിയെ സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളിയായ ഡ്രൈവറെയും ഈജിപ്ഷ്യൻ അദ്ധ്യാപികയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കെഎൻപിസിയിൽ ന്യൂ റിഫൈനറി പ്രൊജക്ട് പ്രോസസ്സ് എഞ്ചിനീയറായ പൂണെ സ്വദേശി അങ്കൂർ കാർനിക്കിന്റെ മകൾ ദേവനായയാണ് മരിച്ചത്. ഉച്ചക്ക് സ്‌കൂൾ കഴിഞ്ഞ് കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പിൻ സീറ്റിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ ഡ്രൈവറും ആയയും ശ്രദ്ധിക്കാഞ്ഞതാണ് അപകടം വിളിച്ചുവരുത്തിയത്.

മംഗഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ഈരാട്ടുപേട്ട സ്വദേശി ഷബീർ, ഫിന്താസിൽ പ്രവർത്തിക്കുന്ന 'ബേബി ഓഫ് മൈൻ' പ്ലേ സ്‌കൂളിലെ അദ്ധ്യാപിക എന്നിവരാണ് അറസ്റ്റിലായത്. മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയെങ്കിലും പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി ഡ്രൈവറുടെയോ അദ്ധ്യാപികയുടെയോ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പറയുന്നത്. അടച്ചു പൂട്ടിയ വാഹനത്തിനകത്ത് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.