ന്യൂയോർക്ക്: ന്യൂയോർക്ക് നഗരമായ ക്വീൻസിലെ അപ്പാർട്‌മെന്റിനുള്ളിലെ കുളിമുറിയിൽ ഒമ്പത് വയസുകാരി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടാനമ്മ അറസ്റ്റിൽ.

സാംദി പർദാസ് എന്ന് പേരുള്ള 55 വയുകാരിയാണ് പൊലീസ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. ഒമ്പത് വയസുകാരിയായ അഷ്ദീപ് കൗറിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുപിന്നാലെ ഒളിവിൽ പോയ സാംദിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

അഷ്ദീപിയെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാർട്‌മെന്റിലെ താമസക്കാരിലൊരാൾ പൊലിസിന് മൊഴി നല്കിയിരുന്നു.. കുറച്ചുനേരം കഴിഞ്ഞപ്പോൾ സാംദി മാത്രം പുറത്തേക്കുവന്നു. അഷ്ദീപ് എവിടെയെന്നു ചോദിച്ചപ്പോൾ കുളിക്കുകയാണെന്നു പറഞ്ഞിട്ട് പുറത്തേക്കു പോയി. ഏറെ നേരം കഴിഞ്ഞിട്ടും അഷ്ദീപിനെ കാണാതായപ്പോൾ കുളിമുറിയിൽ ചെന്നുനോക്കി. അവിടെ കുട്ടി മരിച്ചു കിടക്കുന്നതാണു കണ്ടതെന്നു അവർ പറഞ്ഞു.

മൂന്നുമാസങ്ങൾക്കു മുൻപാണ് അഷ്ദീപ് ഇന്ത്യയിൽനിന്നും ന്യൂയോർക്കിലുള്ള തന്റെ പിതാവിന്റെ അടുത്തെത്തിയത്. അഷ്ദീപിന്റെ അമ്മയുമായി വേർപിരിഞ്ഞശേഷമാണ് പിതാവ് സുഖ്ജിന്ദർ സിങ്, സാംദിയെ വിവാഹം ചെയ്തത്. അഷ്ദീപിന്റെ അമ്മ ഇന്ത്യയിലാണ്.