- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടൻ കഴിക്കുന്ന ഗണപതി! മൊബൈൽ ഫോൺ വിളിക്കുന്ന പ്രവാചകൻ! വീഞ്ഞിനെ തിരിച്ചു വെള്ളമാക്കുന്ന യേശുക്രിസ്തു! വിശ്വാസികളെ ചൊടിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്‌ട്രേലിയൻ ഇറച്ചി വ്യാപാരികളുടെ പരസ്യചിത്രം; വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ പരാതിനല്കി
കാൻബറ: ഓസ്‌ട്രേലിയയിലെ ഇറച്ചിവ്യാപാരികൾക്കായി തയ്യാറാക്കിയ ടി വി പരസ്യമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണം ഇപ്പോൾ നേരിടുന്നത്. വിവിധ മതങ്ങളുടെ ദൈവങ്ങൾ ആട്ടിറച്ചി കഴിക്കാൻ ഒരുമിക്കുന്നു എന്ന രീതിയിലുള്ള പരസ്യമാണ് എതിർപ്പു ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. യേശുക്രിസ്തു, പ്രവാചകൻ , സിയൂസ് ദേവൻ, ബുദ്ധൻ, വീനസ്, ഗണപതി, മോസസ്, ഫറോവ തുടങ്ങി ഒട്ടുമിക്ക ദൈവങ്ങളും തീന്മേശയിൽ ഒരുമിക്കുകയാണ്. വറുത്തതും പൊരിച്ചതും എല്ലാം അവർ ഒന്നിച്ച് ആസ്വദിക്കുന്നു. ചർച്ച് ഓഫ് സൈന്റോളജി സ്ഥാപകൻ ഹൊബാർഡും സ്റ്റാർവാർ കഥാപാത്രങ്ങളും ഇവരോടൊപ്പമുണ്ട്. You Never Lamb Alone എന്ന പേരിൽ മീറ്റ് ആൻഡ് ലൈവ് സ്റ്റോക് ഡിപ്പാർട്ട്‌മെന്റ്ാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് ഇതിനെതിരേ ആദ്യം തന്നെ രംഗത്ത് എത്തിയത്. ടോസ്റ്റു ചെയ്ത ആട്ടിറച്ചിയെ ഗണപതി വിശേഷിപ്പിക്കുന്നത് നമുക്കെല്ലാം പറ്റിയ ഇറച്ചി ( the meat we can all eat)എന്നാണ്. വീര്യമുള്ള വീഞ്ഞിനെ തിരിച്ച് പച്ചവെള്ളമാക്കി വീനസ്
കാൻബറ: ഓസ്‌ട്രേലിയയിലെ ഇറച്ചിവ്യാപാരികൾക്കായി തയ്യാറാക്കിയ ടി വി പരസ്യമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണം ഇപ്പോൾ നേരിടുന്നത്. വിവിധ മതങ്ങളുടെ ദൈവങ്ങൾ ആട്ടിറച്ചി കഴിക്കാൻ ഒരുമിക്കുന്നു എന്ന രീതിയിലുള്ള പരസ്യമാണ് എതിർപ്പു ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
യേശുക്രിസ്തു, പ്രവാചകൻ , സിയൂസ് ദേവൻ, ബുദ്ധൻ, വീനസ്, ഗണപതി, മോസസ്, ഫറോവ തുടങ്ങി ഒട്ടുമിക്ക ദൈവങ്ങളും തീന്മേശയിൽ ഒരുമിക്കുകയാണ്. വറുത്തതും പൊരിച്ചതും എല്ലാം അവർ ഒന്നിച്ച് ആസ്വദിക്കുന്നു. ചർച്ച് ഓഫ് സൈന്റോളജി സ്ഥാപകൻ ഹൊബാർഡും സ്റ്റാർവാർ കഥാപാത്രങ്ങളും ഇവരോടൊപ്പമുണ്ട്.
You Never Lamb Alone എന്ന പേരിൽ മീറ്റ് ആൻഡ് ലൈവ് സ്റ്റോക് ഡിപ്പാർട്ട്‌മെന്റ്ാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് ഇതിനെതിരേ ആദ്യം തന്നെ രംഗത്ത് എത്തിയത്. ടോസ്റ്റു ചെയ്ത ആട്ടിറച്ചിയെ ഗണപതി വിശേഷിപ്പിക്കുന്നത് നമുക്കെല്ലാം പറ്റിയ ഇറച്ചി ( the meat we can all eat)എന്നാണ്. വീര്യമുള്ള വീഞ്ഞിനെ തിരിച്ച് പച്ചവെള്ളമാക്കി വീനസ് ദേവതയ്ക്ക് യേശുക്രിസ്തു നല്കുന്നത് സുരക്ഷിതയായി ഡ്രൈവ് ചെയ്ത് തിരികെ വീട്ടിലെത്താനാണ്. മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് പിടിക്കാതിരിക്കാൻ. Reverse Miracle എന്നാണ് അദ്ദേഹം ഈ അദ്ഭുതത്തെ വിശേഷിപ്പിക്കുന്നത്.
പ്രവാചകനെ പക്ഷേ പരസ്യത്തിൽ ചിത്രീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ആതിഥേയായ സ്ത്രീയ മൊബൈലിൽ വിളിക്കുന്നുണ്ട്. കുട്ടിയെ നോക്കാനുള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്നാണ് വിരുന്നിനിടെ ഫോണിൽ വിളിച്ച് അദ്ദേഹം അറിയിക്കുന്നത്. സിനിമാതാരമായ ടോം ക്രൂസുമായുള്ള വിരുന്ന് റ്ദ്ദാക്കിയാണ് താൻ ഈ വിരുന്നിൽ പങ്കെടുക്കുന്നതെന്ന് ചർച്ച് ഓഫ് സൈന്റോളജി സ്ഥാപകൻ ഹൊബാർഡ് പറയുന്നത്.
ഇന്ത്യയിൽ ഒട്ടേറെ രാഷ്ട്രീയ- മത വിവാദങ്ങൾക്ക് ഇത് കാരണമായേക്കാമെങ്കിലും ആക്ഷേപഹാസ്യ ശൈലിയിൽ നിർമ്മിക്കപ്പെട്ട പരസ്യത്തിൽ എതിർക്കപ്പെടേണ്ടതൊന്നുമില്ല എന്ന നിലപാടാണ് ഓസ്‌ട്രേലിയൻ മൃഗസംരക്ഷണ വകുപ്പിനുള്ളത്. ലോകത്ത് കന്നുകാലി വളർത്തലിലും ഇറച്ചി വ്യാപാരത്തിലും മുൻപന്തിയിലാണ് ഓസ്‌ട്രേലിയ. എന്നാൽ ഈ പര്‌സ്യത്തിനെതിരേ ദിനം പ്രതി ഒട്ടേറെ പരാതികളാണ് ഓസ്‌ട്രേലിയൻ ഹൈക്കമീഷർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയകളിലും ഈ പരസ്യം വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. മതവികാരം വ്രണപ്പെടുന്ന ഒന്നും തന്നെയില്ല എന്നു പറയുന്ന നിരീശ്വരവാദികൾ തുടങ്ങി പരസ്യം നിരോധിക്കണമെന്ന് കടുത്തഭാഷയിൽ ആവശ്യപ്പെടുന്ന വിശ്വാസികൾ വരെയുണ്ട്.
എന്നാൽ പരസ്യം അല്പം കടുത്തുപോയി എന്ന നിലപാടാണ് ഇന്ത്യൻ വിദേശകാര്യവകുപ്പിനും ഇതിനുള്ളത്. വിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷേ ഓസ്‌ട്രേലിയ ഇതിൽ തീരുമാനമെടുത്തിട്ടില്ല.