ഗോൾഡ് കോസ്റ്റ്: ദേശീയ ചിഹ്നമില്ലാത്തതിന്റെ പേരിലും ഒരേ പോലെ ഉള്ള വസ്ത്രമില്ലാത്തതിന്റെ പേരിലും ഇന്ത്യൻ ജിംനാസ്റ്റിക്‌സ് ടീം കോമൺവെൽത്ത് ഗെയിംസിൽ നാണം കെട്ടു. തുടർന്ന് ഇവരുടെ പോയിന്റ് വെട്ടിക്കുറക്കുകയായിരുന്നു. അരുണ ബുദ്ധ റെഡ്ഡി, പ്രണിതി നായിക്, പ്രണിതി ദാസ് തുടങ്ങിയവരുടെ ജിംനാസ്റ്റിക്‌സ് ടീമാണ് ദേശീയ ചിഹ്നമില്ലാത്ത വസ്ത്രവുമായി കോമൺവെൽത്ത് ഗെയംസിൽ പങ്കെടുത്തത്.

ഒരേ പോലുള്ള ജിംനാസ്റ്റിക്സ് വസ്ത്രം ധരിക്കാത്തതിനെ തുടർന്ന് വനിതാ ടീമിനത്തിലും ഇന്ത്യയ്ക്ക് പെനാൽറ്റി പോയിന്റ് ലഭിച്ചു. കോമൺവെൽത്ത് ഗെയിംസ് പോലൊരു അന്താരാഷ്ട്ര വേദിയിൽ ഇത്രയും ഉത്തരവാദിത്വമില്ലാതെ ഇന്ത്യൻ താരങ്ങളും പരിശീലകരും പെരുമാറിയത് അദ്ഭുതപ്പെടുത്തിയെന്ന് ദീപ കർമാർക്കറുടെ പരിശീലകൻ ബിശ്വേശർ നന്ദി പറഞ്ഞു

ജിംനാസ്റ്റിക്‌സ് ഫെഡറേഷനിൽ നേരത്തെ കോമൺവെൽത്ത് ഗെയംസിൽ അയ്ക്കാനുള്ള ടീം തിരഞ്ഞെപ്പടുപ്പിന്റെ പേരിലും തർക്കം നടന്നിരുന്നു. ഈ പ്രശ്നം അന്താരാഷ്ട്ര ഫെഡറേഷൻ ഇടപെട്ടാണ് പരിഹച്ചത്. തുടർന്ന് ഒരു ടീമിനെ ഗോൾഡ് കോസ്റ്റിലേക്ക് അയക്കുകയുമാണ് ഉണ്ടായത്.