മനാമ: ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥയോടുള്ള ദേഷ്യം തീർക്കാൻ ഇന്ത്യക്കാരിയായ വേലക്കാരി 10 മാസം പ്രായമായ കുഞ്ഞിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. ബഹ്‌റിനിൽ സ്വദേശിയുടെ വീട്ടിൽ ആണ് സംഭവം നടന്നത്.

വീട്ടുജോലിക്കാരിയുടെ മോശമായ പെരുമാറ്റത്തെപ്പറ്റിയും സ്വഭാവ ദൂഷ്യത്തെപ്പറ്റിയും ഗൃഹനാഥ ശകാരിച്ചതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. വീട്ടുടമസ്ഥർ കുഞ്ഞിനെ ഏല്പിച്ച് പുറത്ത് പോയ സമയത്താണ് സംഭവം നടക്കുന്നത്. കുഞ്ഞിനെ സാൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കുഞ്ഞിന്റെ നില ഗുരുതരമാണ്.

എന്നാൽ വീട്ടുജോലിക്കാരിക്കുള്ള അവിഹിത ബന്ധം കണ്ട് പിടിച്ചതോടെ ഗൃഹനാഥ വീട്ടുജോലിക്കാരിയെ നാട്ടിലേക്ക് കയറ്റി വിടുന്നതായി പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വീട്ടുജോലിക്കാരിയെ കൊണ്ടുവന്ന ഏജന്റുമായി ബന്ധപ്പെട്ട് അവർക്കെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് കുഞ്ഞിന്റെ മാതാവ്.