കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി), കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) സംയുക്ത പ്രവർത്തക കൺവൻഷൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ നടക്കും.

കുവൈത്തിൽ ഹൃസ്യസന്ദർശനത്തിന് എത്തിയ ഇസ്മാഇൽ കുട്ടി മദനി മുഖ്യാതിഥിയായിരിക്കും. ഇസ്ലാഹി സെന്ററുകളുടെ ഐക്യ സമ്മേളനം, സംഘടന രൂപീകരണം എന്നിവയ്ക്കുള്ള അന്തിമ രൂപം പ്രവർത്തക സംഗമത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 96652669 (ഡോ. അബ്ദുൽ ഹമീദ്), 97228093 (എഞ്ചി. അൻവർ സാദത്ത്).