- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്‌ലാം ഖുർആൻ പ്രവാചകൻ വിശദീകരണ സമ്മേളനം
കുവൈത്ത്: 'ഇസ്‌ലാം ഖുർആൻ പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിനിന്റെ ഭാഗമായി വിശദീകരണ സമ്മേളനം അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പ്രമേയത്തിൽ മുഹമ്മദ് അരിപ്ര സംസാരിച്ചു. എഞ്ചി. സി.കെ. അബ്ദുല്ലത്തീഫ് ക്വിസ്സ് മത്സരത്തിന് നേതൃത്വം നൽകി. സംഗമത്തിൽ റമളാനിൽ ദഅ്‌വ വിങ് നടത്ത
കുവൈത്ത്: 'ഇസ്‌ലാം ഖുർആൻ പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിനിന്റെ ഭാഗമായി വിശദീകരണ സമ്മേളനം അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പ്രമേയത്തിൽ മുഹമ്മദ് അരിപ്ര സംസാരിച്ചു. എഞ്ചി. സി.കെ. അബ്ദുല്ലത്തീഫ് ക്വിസ്സ് മത്സരത്തിന് നേതൃത്വം നൽകി.
സംഗമത്തിൽ റമളാനിൽ ദഅ്‌വ വിങ് നടത്തിയ ഓൺലൈൻ ക്വിസ്സ് മത്സരത്തിലെ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. സുനിത ഫന്നീസ് (ഒമാൻ), മുഹമ്മദ് മുസ്തഫ (കുവൈത്ത്), എംപി ഫൗസിയ യാസിർ (കുറ്റിപ്പുറം), ഷരീഫ ലത്തീഫ്, ഇ. ഷംല ആമിർ, എഫ്. ഫനീസ്, വി എം നൗഷാദ്, മുഹമ്മദ് ഹസ്സൻ, നസീബ് കക്കാട്, ഇ.വി സക്കീന, സിദ്ധീഖ് മുഹമ്മദ്, സെറീന അസ്‌ലം, നിയാദ് കോലിക്കൽ, ജൈസൽ എലയേടത്ത്, സി.എ ഫൈസൽ എന്നിവരാണ് വിജയികളായത്.
വിശുദ്ധ ഖുർആൻ സമ്പൂർണ്ണ വിജ്ഞാന പരീക്ഷയായ വെളിച്ചം 15, 16 ഘട്ട വിജയികളായ സാബിറ എസ്.എം, റംല എം.കെ, ഷഹർബാൻ മുഹമ്മദ് ബേബി എന്നിവർക്കുള്ള സമ്മാനവും ക്വിസ്സ് മത്സര വിജയികളായ സക്കീന അബ്ദുറസാഖ്, റസിയ ജമാൽ, റിയ പർവ്വിൻ തുടങ്ങിവർക്കുള്ള സമ്മാനവും സംഗമത്തിൽ വിതരണം ചെയ്തു.
വെളിച്ചം 17 ഘട്ടത്തിന്റെ പ്രകാശന കർമ്മം എൻ.കെ മുഹമ്മദ് സൈദ് മുഹമ്മദ് റഫീഖിന് നൽകി നിർവ്വഹിച്ചു.. ഐ.ഐ.സി പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. യൂ.പി മുഹമ്മദ് ആമിർ സ്വാഗതവും മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. നിഹാൽ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.