- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒബാമ നടപ്പാക്കിയ ഡിഎസിഎ പദ്ധതി റദ്ദാക്കി ട്രംപ് ഭരണകൂടം; അമേരിക്കയിലെ 20,000 ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ; പുത്തൻ പരിഷ്കാരത്തിന്റെ ഭീതിയിൽ കഴിയുന്നത് എട്ടു ലക്ഷത്തോളം കുടിയേറ്റക്കാർ
വാഷിങ്ടൻ: യുഎസിലേക്കുള്ള കുടിയേറ്റം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ്) പദ്ധതി ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ, നാടുകടത്തൽ ഭീഷണിയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരും. കുട്ടികളെന്ന നിലയിൽ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ ആളുകളാണു നാടുകടത്തൽ ഭീഷണി നേരിടുന്നത്. യുഎസിലെ കുടിയേറ്റക്കാരിൽ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണു കണക്ക്. ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000ൽ അധികം ഇന്ത്യക്കാർ യുഎസിൽ തുടരാനാവാത്ത സ്ഥിതിയിലാണെന്നാണു യുഎസിലെ ദക്ഷിണേഷ്യൻ വംശജരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സൗത്ത് ഏഷ്യൻ അമേരിക്കൻസ് ലീഡിങ് ടുഗദർ' (എസ്എഎഎൽടി) എന്ന സംഘടനയുടെ കണക്ക്. ഡിഎസിഎ പദ്ധതി റദ്ദാക്കിയതിനു പുറമെ, ആറു മാസത്തിനകം ഇതുമായി ബന്ധപ്പെട്ടു നിയമനിർമ്മാണം നടത്തുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതോടെ, നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ഒട്ടേറെ ഇന്ത്യക്കാർ. ചെറിയ പ്രായത്തിൽ മതിയായ രേഖകളൊന്നും കൂടാതെ മാതാപിതാക്കൾക്കൊപ്
വാഷിങ്ടൻ: യുഎസിലേക്കുള്ള കുടിയേറ്റം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ്) പദ്ധതി ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ, നാടുകടത്തൽ ഭീഷണിയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരും.
കുട്ടികളെന്ന നിലയിൽ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ ആളുകളാണു നാടുകടത്തൽ ഭീഷണി നേരിടുന്നത്. യുഎസിലെ കുടിയേറ്റക്കാരിൽ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണു കണക്ക്.
ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000ൽ അധികം ഇന്ത്യക്കാർ യുഎസിൽ തുടരാനാവാത്ത സ്ഥിതിയിലാണെന്നാണു യുഎസിലെ ദക്ഷിണേഷ്യൻ വംശജരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സൗത്ത് ഏഷ്യൻ അമേരിക്കൻസ് ലീഡിങ് ടുഗദർ' (എസ്എഎഎൽടി) എന്ന സംഘടനയുടെ കണക്ക്.
ഡിഎസിഎ പദ്ധതി റദ്ദാക്കിയതിനു പുറമെ, ആറു മാസത്തിനകം ഇതുമായി ബന്ധപ്പെട്ടു നിയമനിർമ്മാണം നടത്തുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതോടെ, നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ഒട്ടേറെ ഇന്ത്യക്കാർ.
ചെറിയ പ്രായത്തിൽ മതിയായ രേഖകളൊന്നും കൂടാതെ മാതാപിതാക്കൾക്കൊപ്പം യുഎസിലെത്തിയവരെയാണു ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രതികൂലമായി ബാധിക്കുക. ഇത്തരം ആളുകൾക്കു നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ഡിഎസിഎ. ഇവർക്കു പിന്നീടു യുഎസിൽ ജോലി ചെയ്യാനും യുഎസ് ഭരണകൂടത്തിന്റെ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങൾ സ്വീകരിക്കാനും അനുമതി നൽകിക്കൊണ്ട് 2012ലാണ് ഒബാമ ഭരണകൂടം ഡിഎസിഎ നടപ്പാക്കിയത്.
ഏതാണ്ട് 27,000 ഏഷ്യൻ അമേരിക്കൻ വംശജർക്ക് ഡിഎസിഎയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് എസ്എഎഎൽടിയുടെ കണക്ക്. അതിൽ 5,500 ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉൾപ്പെടുന്നു. ഡിഎസിഎയ്ക്ക് അർഹരായ 17,000 ഇന്ത്യക്കാരും 6,000 പാക്കിസ്ഥാൻകാരും അനുമതിക്കായി കാത്തുനിൽക്കുമ്പോഴാണ് ഡിഎസിഎ ഒന്നാകെ റദ്ദാക്കിയ ട്രംപിന്റെ തീരുമാനം എത്തിയിരിക്കുന്നത്.