- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔക്കാഫ് അതിഥിയായി മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്തിൽ; ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പൊതുസമ്മേളനം 22 ന്
പണ്ഡിതനും കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) മുൻ ദാഇയുമായ മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി പത്ത് ദിവസത്തെ സന്ദർശനത്തിന് നാളെ (ചൊവ്വ.18/09/2017) കുവൈത്തിലെത്തും. ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർർ22 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ സിദ്ധീഖ് പാലത്തോൾ മുഖ്യ പ്രഭാഷണം നടത്തും. പൊതുസമ്മേളനത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 96652669, 97228093, 67003822 സിദ്ധീഖ് പാലത്തോളിന്റെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ സെപ്റ്റംബർ 21 ന് കുവൈത്ത് സിറ്റിയിലും 23 ന് ഫഹാഹീലിലും 24 ന് ഫർവാനിയയിലും 25 ന് ഫഹാഹീലിലും 26 ന് അബൂഹലീഫയിലും 28 ന് സാൽമിയിലും 29 ന് അഹ്മദിയിലും 30 ന് ഫൈഹയിലും ജലീബിലും നടക്കും. ജലീബ് ഐ.ഐ.സി ഓഫീസിൽ ചേർന്ന എക്‌സിക്യുട്ടീവ് യോഗത്തിൽ ഇസ്ലാഹി സെന്റർ വൈസ
പണ്ഡിതനും കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) മുൻ ദാഇയുമായ മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി പത്ത് ദിവസത്തെ സന്ദർശനത്തിന് നാളെ (ചൊവ്വ.18/09/2017) കുവൈത്തിലെത്തും. ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർർ22 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ സിദ്ധീഖ് പാലത്തോൾ മുഖ്യ പ്രഭാഷണം നടത്തും.
പൊതുസമ്മേളനത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 96652669, 97228093, 67003822
സിദ്ധീഖ് പാലത്തോളിന്റെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ സെപ്റ്റംബർ 21 ന് കുവൈത്ത് സിറ്റിയിലും 23 ന് ഫഹാഹീലിലും 24 ന് ഫർവാനിയയിലും 25 ന് ഫഹാഹീലിലും 26 ന് അബൂഹലീഫയിലും 28 ന് സാൽമിയിലും 29 ന് അഹ്മദിയിലും 30 ന് ഫൈഹയിലും ജലീബിലും നടക്കും.
ജലീബ് ഐ.ഐ.സി ഓഫീസിൽ ചേർന്ന എക്‌സിക്യുട്ടീവ് യോഗത്തിൽ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും സി.വി അബ്ദുല്ല നന്ദിയും പറഞ്ഞു.