കുവൈത്ത്: 'മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി വെള്ളിയാഴ്ച (ഒക്ടോബര് 26) വൈകുന്നേരം 5.30 ന് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിലേക്ക് കുവൈത്ത് ഔക്കാഫിന്റെ കീഴില് ഐ.ഐ.സി നടത്തുന്ന എല്ലാ മലയാള ഖുതുബ നടക്കുന്ന പള്ളികളില് നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കണ് വീനിര് അറിയിച്ചു. വാഹന സൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടുക.

ഫഹാഹീല് 99691995 (താജുദ്ധീന്), മങ്കഫ് 69054515 (അബ്ദുന്നാസര് മുട്ടില്), ജഹ്‌റ 90079352 (നജ്മുദ്ദധീന്), ഫര്വ്വാനിയ 66405706 (അനസ്), സാല്മിയ 65829673 (മനാഫ് മാത്തോട്ടം), കുവൈത്ത് സിറ്റി 55132529 (മുര്ഷിദ് അരീക്കാട്), അബൂഹലീഫ 97794984 (അബ്ദുല്ലത്തീഫ്),

ബഹുജന സംഗമത്തില് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കെമാൽ പാഷ, ഇത്തിഹാദു ശുബ്ബാനില് മുജാഹിദീന് (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി എന്നിവര് മുഖ്യാതിഥികളായിരിക്കും..വിവിധ സംഘടകളെ പ്രതിനിധീകരിച്ച് സക്കീര് ഹുസൈന് തുവ്വൂര്, ഇബ്രാഹിം കുന്നില്, ഫാറൂഖ് ഹമദാനി, ടി.വി ഹിക്മത്ത്, ഡോ. അമീര് അഹ്മദ്, ഹമീദ് കേളോത്ത്, സാദിഖലി, ചെസില് ചെറിയാന് രാമപുരം, സലാം വളാഞ്ചേരി, ഫസീഉള്ള, സത്താര് കുന്നില് എന്നിവരും കുവൈത്ത് ഔക്കാഫ് പ്രതിനിധികളും പങ്കെടുക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. സംഗമത്തിലേക്ക് വരുന്നവര് മഗ് രിബ് നമസ്‌കാരത്തിന് സമീപത്തെ ബല്ക്കീസ് പള്ളിയില് എത്തിച്ചേരണമെന്നും വാഹനങ്ങള് പാര്ക്ക് ചെയ്യാന് സ്‌കൂളിന് സമീം വിശാലമായ സൗകര്യമുണ്ടെന്നും സ്വാഗത സംഘം കണ് വീനര് അറിയിച്ചു.