കുവൈത്ത് : ഇന്ത്യന് ഇസ്ലാഹി സെന്റര് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് മസ്ജിദുല് കബീറില് വിശുദ്ധ ഖുര്ആന് മുസാബക്കും വിജ്ഞാന സദസ്സും സംഘടിപ്പിച്ചു. ചില് ഡ്രന്, ജുനിയര്, ലേഡീസ്, ടിനേജ് എന്നീ ഗാറ്റഗറിയില് നടന്ന ഹിഫ്‌ള് തജ്വീദ് മത്സരത്തില് ഒന്നാം സ്ഥാനവും ഉയര്ന്ന ഗ്രേഡും വാങ്ങിയവര് യഥാക്രമം. അഫ്രിന് അബ്ദുറഹിമാന്, റനിയ ഹംസ, സുബൈദ ബീവി, റുബീന അബ്ദുറഹിമാന്, സലീഹ ശുഐബ്, ഷക്കീല അബ്ദുല്ല, അഫ്താബ്, അല്താഫ്, സുന്ഡുസ് ഹാരിസ്, തൗഫീഖ് റഹ്മാന് എന്നിവരാണ്.

വിജയികൾക്ക് ഔക്കാഫ് നല്കിയ പ്രത്യേകം സമ്മാനങ്ങള് ഔക്കാഫ് പ്രതിനിധികളും മദ്രസ്സ രക്ഷിതാക്കളും വിതരണം ചെയ്തു.വിജ്ഞാന സദസ്സില് മാതാവ് എന്ന വിസ്മയം എന്ന വിഷയത്തില് സയ്യിദ് അബ്ദുറഹിമാനും ചരിത്രത്തിലെ ഉമ്മമാര് എന്ന വിഷയത്തില് സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുത്തു.

ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി സിദ്ധീഖ് മദനി, അബ്ദുല് അസീസ് സലഫി, അന് വര് സാദത്ത് എന്നിവര് സംസാരിച്ചു.