- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഫുർഖാൻ ഖുർആൻ ഹിഫ്ൾ മത്സരം വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പതിനഞ്ചാമത് ഖുർആൻ ഹിഫ്‌ള് മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരിൽ നിന്ന് ഹാജറ ഹലീലുറഹ്മാൻ (ചെന്നൈ) ഒന്നാം സ്ഥാനവും മർവ അബ്ദുറഹിമാൻ (അരീക്കോട്) രണ്ടാം സ്ഥാനവും നേടി. എട്ട് വയസ്സിനും പന്ത്രണ്ടിനും ഇടയിലുള്ളവരിൽ നിന്ന് ഹുദ ഹസാമുദ്ധീൻ (ശ്രീലങ്ക), മുഹമ്മദ് അമാൻ ഇംതിയാസ് (ശ്രീലങ്ക), ഹയ ഇസമുദ്ധീൻ (ശ്രീലങ്ക) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവരിൽ ഹാജറ ഇസമുദ്ധീൻ (ശ്രീലങ്ക), ഹാഷിം മൊയ്തീൻ അബ്ദുല്ല (തൃശൂർ), ഫാത്തിമ്മ അംമ്‌ന (ശ്രീലങ്ക) (രണ്ടാം സ്ഥാനം രണ്ട് പേർക്ക്), നാഫിയ ബഷീർ (കോഴിക്കോട്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇരുപത് വയസ്സിന് മുകളിലുള്ളവരിൽ നിന്ന് റുബീന അബ്ദുറഹിമാൻ (അരീക്കോട്), സക്കീന അബ്ദുറസാഖ് (ഇലത്തൂർ) ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, സെക്രട്ടറി എൻജി. അൻവർ സാദത്ത്
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പതിനഞ്ചാമത് ഖുർആൻ ഹിഫ്‌ള് മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരിൽ നിന്ന് ഹാജറ ഹലീലുറഹ്മാൻ (ചെന്നൈ) ഒന്നാം സ്ഥാനവും മർവ അബ്ദുറഹിമാൻ (അരീക്കോട്) രണ്ടാം സ്ഥാനവും നേടി. എട്ട് വയസ്സിനും പന്ത്രണ്ടിനും ഇടയിലുള്ളവരിൽ നിന്ന് ഹുദ ഹസാമുദ്ധീൻ (ശ്രീലങ്ക), മുഹമ്മദ് അമാൻ ഇംതിയാസ് (ശ്രീലങ്ക), ഹയ ഇസമുദ്ധീൻ (ശ്രീലങ്ക) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവരിൽ ഹാജറ ഇസമുദ്ധീൻ (ശ്രീലങ്ക), ഹാഷിം മൊയ്തീൻ അബ്ദുല്ല (തൃശൂർ), ഫാത്തിമ്മ അംമ്‌ന (ശ്രീലങ്ക) (രണ്ടാം സ്ഥാനം രണ്ട് പേർക്ക്), നാഫിയ ബഷീർ (കോഴിക്കോട്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇരുപത് വയസ്സിന് മുകളിലുള്ളവരിൽ നിന്ന് റുബീന അബ്ദുറഹിമാൻ (അരീക്കോട്), സക്കീന അബ്ദുറസാഖ് (ഇലത്തൂർ) ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, സെക്രട്ടറി എൻജി. അൻവർ സാദത്ത്, ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, അൽഫുർഖാൻ സെക്രട്ടറി അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ് സലഫി, സി.കെ അബ്ദുല്ലത്തീഫ്, അബ്ദുല്ല കാരക്കുന്ന്, സഅ്ദ് കടലൂർ, മുർഷിദ് അരീക്കാട്, അബ്ദു നാസർ മുട്ടിൽ, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ്, എൻജി. റിയാസ് മതിലകം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സിയുടെ പൊതു സംഗമത്തിൽ വെച്ച് വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66651232. വാട്‌സ്അപ്പ് നമ്പർ 55132529.