കുവൈത്ത് : ലോകരുടെ സാർഗ ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ ആശയങ്ങളിലേക്ക് ഇറങ്ങുന്നേരം മനസ്സമാധാനവും ശാന്തിയും പ്രാപിക്കാനാകുമെന്നും ദൈവീക കൽപനകളെ ധിക്കരിച്ചതിന്റെ അനന്തര ഫലങ്ങളാണ് ഇന്ന് ചില ദിക്കുകളിൽ കാണുന്ന അശാന്തിയുടെ കാരണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം സൂചിപ്പിച്ചു.

ഏതൊരു വിഷയത്തിനും മാതൃകാപരമായ പരിഹാര കാഴ്ചപ്പാടുകളുകൾ വിശുദ്ധ ഗ്രന്ഥത്തിൽ കാണാനാകും. ദൈവീക വചനങ്ങളെ അവഗണിക്കുന്നത് ആപൽകരമാണെന്നും നാളെയുടെ ന?ക്കായി പരിശുദ്ധ വചനങ്ങളെ അടുത്തറിയാൻ ശ്രമിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനം കുവൈത്ത് ചാരിറ്റി ഓർഗനൈസേഷൻ ഖുർആൻ പഠന വിഭാഗം തലവൻ ശൈഖ് ഫാലിഹ് അൽ നസ്സാർ ഉദ്ഘാടനം ചെയ്തു. ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് മുഹമ്മദ് അൽമരി, മൊയ്തുണ്ണി, അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

വെളിച്ചം പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ പി. റിസാന (അബൂഹലീഫ), പി.വി അസ്മാബി (ഫഹാഹീൽ), നസീഫ അബ്ദുൽ അസീസ് (ജലീബ്), അന്നൂർ ഓൺലൈൻ ക്വിസ്സ് മത്സരത്തിലെ കുവൈത്ത് റീജനൽ വിജയി ഷഹർബാൻ മുഹമ്മദ് ബേബി എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.