- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ ഖുർആൻ - മാനവരാശിയുടെ മാർഗ ദീപം: ഇന്ത്യൻ ഇസ്ലാഹീ സെന്റർ
റമളാൻ മുന്നോടിയായി, ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈറ്റ്, വിശുദ്ധ ഖുർആൻ മാനവരാശിയുടെ മാർഗ ദീപം എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ത്രൈമാസ കാമ്പയിൻ നടത്തുന്നു. കാമ്പയിൻ പരിപാടികളുടെ പ്രചരണം ഏപ്രിൽ അവസാന വാരം മുതൽ തുടക്കം കുറിക്കും. ഇതിനു വേണ്ടി വിവിധ വകുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കാംപെയിനിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം സ്‌നേഹ സംവാദങ്ങൽ, ടേബിൾ ടോക്ക്, സ്‌കോട് പ്രവർത്തനങ്ങൾ, പ്രവർത്തക ക്യാമ്പ്, ബുക്ക് ലെറ്റ് - പുസ്തക പ്രകാശനം, ലീഡേഴ്‌സ് മീറ്റ്, വിവിധ ഏരിയാ കുടുംബ സംഗമങ്ങൽ, സഹവാസ ക്യാംപുകൾ തുടങ്ങി വിവിധ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പരിപാടികളുടെ ഭാഗമായി കെഎൻഎം സംസ്ഥാന ഭാരവാഹികൾ അടക്കം വിവിധ പണ്ഡിതന്മാർ പങ്കെടുക്കുന്നതാണ്. ഏപ്രില്ഡ# 27ന് വെള്ളിയാഴ്ച ഫർവാനീയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പ്രഭാഷകൻ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. വിവിധ സംഘടനാ പ്രതിനിധികൾ അടക്കം ജാതി മത ഭേദ മന്യേ എല്ലാവരും
റമളാൻ മുന്നോടിയായി, ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈറ്റ്, വിശുദ്ധ ഖുർആൻ മാനവരാശിയുടെ മാർഗ ദീപം എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ത്രൈമാസ കാമ്പയിൻ നടത്തുന്നു. കാമ്പയിൻ പരിപാടികളുടെ പ്രചരണം ഏപ്രിൽ അവസാന വാരം മുതൽ തുടക്കം കുറിക്കും. ഇതിനു വേണ്ടി വിവിധ വകുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കാംപെയിനിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം സ്‌നേഹ സംവാദങ്ങൽ, ടേബിൾ ടോക്ക്, സ്‌കോട് പ്രവർത്തനങ്ങൾ, പ്രവർത്തക ക്യാമ്പ്, ബുക്ക് ലെറ്റ് - പുസ്തക പ്രകാശനം, ലീഡേഴ്‌സ് മീറ്റ്, വിവിധ ഏരിയാ കുടുംബ സംഗമങ്ങൽ, സഹവാസ ക്യാംപുകൾ തുടങ്ങി വിവിധ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പരിപാടികളുടെ ഭാഗമായി കെഎൻഎം സംസ്ഥാന ഭാരവാഹികൾ അടക്കം വിവിധ പണ്ഡിതന്മാർ പങ്കെടുക്കുന്നതാണ്.
ഏപ്രില്ഡ# 27ന് വെള്ളിയാഴ്ച ഫർവാനീയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പ്രഭാഷകൻ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. വിവിധ സംഘടനാ പ്രതിനിധികൾ അടക്കം ജാതി മത ഭേദ മന്യേ എല്ലാവരും പങ്കെടുക്കാവുന്ന പ്രസ്തുത പരിപാടിയിൽ സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എഞ്ചിനീയർ ഉമ്മർ കുട്ടി, വിഎ മൊയ്ദുണ്ണി, അബൂബക്കൽ വടക്കാഞ്ചേരി എന്നിവർ രക്ഷാധികാരികളായും എംടി മുഹമ്മദ് ചെയർമാനായും അബ്ദുൽ റഹിമാൻ അടക്കാനി - ജനറൽ കൺവീനറായും വിവിധ വകുപ്പ് കമ്മറ്റികൾ രൂപീകരിച്ചു. മുഹമ്മദലി വേങ്ങര (ഫിനാൻസ്), എഞ്ചിനീയർ മുഹമ്മദ് ഹുസൈൻ (രജിസ്‌ട്രേഷൻ), എൻജി മുഹമ്മദ് അഷ്‌റഫ് (കോർഡിനേഷൻ), അബ്ദുൽ ഹമീദ് കൊടുവള്ളി (പ്രോഗ്രാം), ആദിൽ സലഫി (ദഅവ), അബ്ദുള്ള സിവി (റിസപ്ഷൻ), ഹാഷിം അടക്കാനി (ഫുഡ് ആൻഡ് റീഫ്രഷ്‌മെന്റ്), ഇസ്മായിൽ സൺഷെയിൻ (ഗസ്റ്റ് ആൻഡ് അക്കമഡേഷൻ), സുനിൽ ഹംസ നിലമ്പൂർ (വെന്യൂ), നാസർ ഇക്‌ബാൽ സാൽമിയ (പബ്ലിക് റിലേഷൻ), ഫഹദ് അബ്ദുള്ള (മീഡിയ), ഷാജൻ സാൽമിയ (ടീൻസ് മീറ്റ്), ഷാനവാസ് കൊല്ലം (ലൈറ്റ് ആൻഡ് സൗണ്ട്), എഞ്ചിനീയർ ജസീർ പുത്തൂർ പള്ളിക്കൽ (ട്രാൻസ്‌പോർട്ടേഷൻ), നൗഷാദ് കക്കാട് (പബ്ലിസിറ്റി), അബ്ദുൽ അസീസ് സാൽമി. (വളണ്ടിയേഴ്‌സ്), അബ്ദുൽ റഹിമാൻ സ്വലാഹി (സ്‌ക്വാഡ് പ്രവർത്തനങ്ങൾ), റഷീദ് സാൽമിയ (പ്രിന്റിങ്), അബ്ദുള്ള സ്വലാഹി കാരക്കുന്ന് (കുടുംബ സംഗമം), ഷബീർ കൊല്ലം (പഠന ക്യാമ്പ്) തുടങ്ങിയവർ കൺവീനർമാരാണ്.
ഫഹാഹീൽ സെൻട്രൽ ഓഫീസിൽ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് എംടി മുഹമ്മദ് അധ്യക്ഷനായിരുന്നു. രാജ്യത്ത് പെൺകുട്ടികൾക്ക് നിർഭയത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഭയാനകമാണെന്ന് ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് എംടി മുഹമ്മദ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിലെ കത്വാ ജില്ലയിലെ നാടോടി പെൺകുട്ടി ആസിഫ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തിന് തന്നെ അപമാനമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതൽ എടുത്തകണം. വംശീയ ഉന്മൂലനത്തിന് നിരപരാധിയായ പെൺകുട്ടിയെ പിച്ചി ചീന്താൻ പ്രേപിപ്പിക്കുന്ന പ്രത്യേയ ശാസ്ത്രം മനുഷ്യത്വ വിരുദ്ധമാണെന്നും ഇന്ത്യൻ ഇസ്ലാഹീ സെന്റർ മീറ്റിങ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും അബ്ദുൽ റഹിമാൻ അട്ടക്കാനി നന്ദിയും പറഞ്ഞു.