- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിനെതിരെയുള്ള മാതൃഭൂമിയുടെ പരാമർശം അപലപനീയമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ
മാതൃഭൂമി ദിനപത്രത്തിന്റെ നഗരം പേജിൽ പ്രവാചകനെയും ഇസ്ലാമിനെയും അറേബ്യൻ രാജ്യങ്ങളെയും വളരെ മോശമായി ചിത്രീകരിച്ച് കൊണ്ടു വന്ന പരാമർശം അതീവ ഗൗരവവും അപലപനീയവുമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ പത്രകുറിപ്പിൽ അറിയിച്ചു. മാതൃഭൂമിയെ പോലുള്ള ഒരു മതേതര പ്രസിദ്ധീകരണത്തിൽ ഇത്തരത്തിലൊരു പരാമർശം ഒരിക്കലും വരാൻ പാടില്ലാത്തതായിരുന്നു. മാതൃഭൂമിയുടെ വളർച്ചയുടെ ചരിത്രത്തിലെ മുസ്ലിം സാന്നിധ്യം മാതൃഭൂമിയുടെ അമരത്തിരിക്കുന്നവർ മറന്ന് പോവുന്നത് ഖേദകരമാണ്. കേരളത്തിലെ സാമുദായിക സൗഹാർദ്ദത്തിനു കോട്ടം പറ്റുന്നതും വർഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതുമായ നടപടികളിൽ നിന്ന് പിന്മാറാനും കേവല ഖേദപ്രകടനത്തിനുമപ്പുറം ഇത്തരം അതീവ ഗൗരവമായ വീഴ്ചകൾക്ക് പിന്നിലെ കാരണക്കാർക്കെതിരെ നടപടിയെടുക്കുകയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാവുകയും ചെയ്യണമെന്ന് ഐ.ഐ.സി സൂചിപ്പിച്ചു.
മാതൃഭൂമി ദിനപത്രത്തിന്റെ നഗരം പേജിൽ പ്രവാചകനെയും ഇസ്ലാമിനെയും അറേബ്യൻ രാജ്യങ്ങളെയും വളരെ മോശമായി ചിത്രീകരിച്ച് കൊണ്ടു വന്ന പരാമർശം അതീവ ഗൗരവവും അപലപനീയവുമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ പത്രകുറിപ്പിൽ അറിയിച്ചു.
മാതൃഭൂമിയെ പോലുള്ള ഒരു മതേതര പ്രസിദ്ധീകരണത്തിൽ ഇത്തരത്തിലൊരു പരാമർശം ഒരിക്കലും വരാൻ പാടില്ലാത്തതായിരുന്നു. മാതൃഭൂമിയുടെ വളർച്ചയുടെ ചരിത്രത്തിലെ മുസ്ലിം സാന്നിധ്യം മാതൃഭൂമിയുടെ അമരത്തിരിക്കുന്നവർ മറന്ന് പോവുന്നത് ഖേദകരമാണ്.
കേരളത്തിലെ സാമുദായിക സൗഹാർദ്ദത്തിനു കോട്ടം പറ്റുന്നതും വർഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതുമായ നടപടികളിൽ നിന്ന് പിന്മാറാനും കേവല ഖേദപ്രകടനത്തിനുമപ്പുറം ഇത്തരം അതീവ ഗൗരവമായ വീഴ്ചകൾക്ക് പിന്നിലെ കാരണക്കാർക്കെതിരെ നടപടിയെടുക്കുകയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാവുകയും ചെയ്യണമെന്ന് ഐ.ഐ.സി സൂചിപ്പിച്ചു.
Next Story