കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ചലനം ത്രൈമാസ ക്യംപയിന്റെ ഭാഗമായി ആദർശവും സംസ്‌കാരവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സമ്മേളനത്തിൽ കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി മുഖ്യാതിഥിയായിരിക്കും. കൂടാതെ മറ്റു പ്രമുഖകരും പങ്കെടുക്കും.

ഫഹാഹീൽ ഓഫീസിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ജസീൽ പുത്തൂർ പള്ളിക്കൽ, വി,എ മൊയ്തുണ്ണി, അബ്ദുറഹിമാൻ അടക്കാനി, സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി, എൻജി. ഉമ്മർ കുട്ടി, എൻജി. അൻവർ സാദത്ത്, സ്വാലിഹ് വടകര എന്നിവർ സംസാരിച്ചു.