കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന അബ്ബാസിയ, ഫഹാഹീൽ, സാൽമിയ മദ്രസ്സകൾ വേനലവധിക്ക് ശേഷം ഒമ്പതിന് പുനഃരാരംഭിക്കും. കേരളത്തിലെ മതപര രംഗത്ത് ഏറ്റവും നൂതനമായ കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (സിഐഇ.ആർ) തയ്യാറാക്കിയ സിലബസ്സനുസരിച്ച് പരിശുദ്ധ ഖുർആൻ, തജ് വീദ്, ഹിഫ്‌ള്, ചരിത്രം, കർമ്മം, സ്വഭാവം, വിശ്വാസം, പ്രാർത്ഥനകൾ, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ നടത്തുന്നത്. കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ട്. ക്ലാസുകൾ നടക്കുന്നത് എല്ലാ ശനിയാഴ്ചകളിലുമാണ്.

എൽ.കെ.ജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും മദ്രസ്സകളിലേക്ക് വാഹന സൗകര്യം ഉണ്ട്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 99463835, 97562375 (അബ്ബാസിയ), 99201781, 99291599 (ഫഹാഹീൽ), 65829673, 96658400 (സാൽമിയ).