- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ന്യൂഇയർ പാർട്ടിക്കിടെ സ്ത്രീയോട് മോശമായി പെരുമാറിയ ഇന്ത്യൻ യുവാവിന് സിംഗപ്പൂരിൽ പത്തുമാസം ജയിൽ ശിക്ഷയും ചാട്ടവാറടിയും
സിംഗപ്പൂർ: പുതുവത്സരാഘോഷത്തിനിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവിന് പത്തു മാസം ജയിൽ ശിക്ഷയും ചാട്ടവാറടിയും. ഇരുപത്തി നാലു വയസുള്ള പാർഥിബാൻ പാണ്ഡു എന്ന ഇന്ത്യക്കാരനാണ് നാല്പത്തിനാലുകാരിയോട് മോശമായി പെരുമാറിയത്. ന്യൂഇയർ പാർട്ടിക്കിടെ സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പാർഥിബാൻ പെരുമാറിയതായി ക
സിംഗപ്പൂർ: പുതുവത്സരാഘോഷത്തിനിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവിന് പത്തു മാസം ജയിൽ ശിക്ഷയും ചാട്ടവാറടിയും. ഇരുപത്തി നാലു വയസുള്ള പാർഥിബാൻ പാണ്ഡു എന്ന ഇന്ത്യക്കാരനാണ് നാല്പത്തിനാലുകാരിയോട് മോശമായി പെരുമാറിയത്.
ന്യൂഇയർ പാർട്ടിക്കിടെ സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പാർഥിബാൻ പെരുമാറിയതായി കോടതി കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ വെസ്റ്റേൺ ഇൻഡസ്ട്രിയൽ ജില്ലയിലുള്ള ബൂൺ ലേയിലെ സൂൺ ലീ റോഡിലുള്ള റിക്രിയേഷൻ സെന്ററിൽ നടന്ന ന്യൂ ഇയർ പാർട്ടിക്കിടെയാണ് സംഭവം അരങ്ങേറുന്നത്. വിദേശ ജോലിക്കാർക്കുള്ള റിക്രിയേഷൻ സെന്റാണിത്.
നിർമ്മാണ തൊഴിലാളിയായ പാണ്ഡു സ്ത്രീയെ പിന്നിൽ നിന്നു ആലിംഗനം ചെയ്യുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. ആഘോഷമൂഡിലായിരുന്ന പാണ്ഡു സ്ത്രീയുടെ അനുവാദം കൂടാതെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത് അവർക്ക് മാനഹാനി ഉണ്ടാക്കിയതായി ആരോപിക്കുന്നു.