- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഡച്ചുകാരിയെ വഞ്ചിച്ച ഇന്ത്യൻ വംശജന് 33 മാസം തടവ്; തട്ടിപ്പിന് കൂട്ടു നിന്ന ഭാര്യയുടെ ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും
സിംഗപ്പൂർ: എഴുപതു വയസുള്ള ഡച്ചുകാരിയെ വഞ്ചിച്ച കേസിൽ 61-കാരനായ ഇന്ത്യൻ വംശജന് സിംഗപ്പൂർ കോടതി 33 മാസത്തെ തടവിനു ശിക്ഷിച്ചു. ഡച്ചുകാരിയുടെ യോഗ ബുക്കിന് പ്രചാരം നൽകാമെന്നും ഇന്തോനേഷ്യയിൽ പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റ് നടത്താമെന്നും പറഞ്ഞ് മൂന്നു ലക്ഷം ഡോളർ തട്ടിയെടുത്തെന്നാണ് ഇന്ത്യൻ വംശജനെതിരേയുള്ള കേസ്. തട്ടിപ്പിന് ഇന്ത്യൻ വം
സിംഗപ്പൂർ: എഴുപതു വയസുള്ള ഡച്ചുകാരിയെ വഞ്ചിച്ച കേസിൽ 61-കാരനായ ഇന്ത്യൻ വംശജന് സിംഗപ്പൂർ കോടതി 33 മാസത്തെ തടവിനു ശിക്ഷിച്ചു. ഡച്ചുകാരിയുടെ യോഗ ബുക്കിന് പ്രചാരം നൽകാമെന്നും ഇന്തോനേഷ്യയിൽ പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റ് നടത്താമെന്നും പറഞ്ഞ് മൂന്നു ലക്ഷം ഡോളർ തട്ടിയെടുത്തെന്നാണ് ഇന്ത്യൻ വംശജനെതിരേയുള്ള കേസ്. തട്ടിപ്പിന് ഇന്ത്യൻ വംശജന് കൂട്ടുനിന്ന ഭാര്യയുടെ ശിക്ഷ അടുത്ത മാസത്തേക്ക് നീട്ടി. ഇവർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ഹോങ്ക് കോംഗിൽ താമസിക്കുന്ന ഡച്ച് പൗര എലിസബത്ത് വാൻ ഡെർ ലാനെയാണ് തോമസ് സുബ്രഹ്മണനും ഭാര്യ ഹമീദബീ അബ്ദുൾ ജാഫറും ചേർന്ന് തട്ടിപ്പിന് ഇരയാക്കിയത്. ഡച്ചുകാരിയുടെ പണം ബില്യനേഴ്‌സ് മാനേജ്‌മെന്റ് വേൾഡ് വൈഡ് എന്ന കമ്പനിയിലേക്ക് നിക്ഷേപിച്ചാണ് ഇവർ തട്ടിപ്പു നടത്തിയത്.
ഇന്തോനേഷ്യയിൽ റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപം നടത്താമെന്നും ഇവരുടെ യോഗ ബുക്കിന് പ്രചാരണം നൽകാമെന്നും പറഞ്ഞാണ് വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുത്തത്. അതേസമയം വയോധികയുടെ പക്കൽ നിന്നും പണം മനപ്പൂർവം തട്ടിയെടുക്കുകയായിരുന്നുവെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വയോധികയിൽ നിന്നു തട്ടിയെടുത്ത പണം നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നതിനും മറ്റുമായി ഇവർ ചെലവാക്കിയെന്നും കോടതിയിൽ തെളിഞ്ഞിട്ടുണ്ട്.