- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വഴക്കുണ്ടാക്കി സഹപ്രവർത്തകനെ ചവിട്ടിക്കൊന്ന കേസ്; ഇന്ത്യക്കാരന് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
ദുബൈ: ദുബായിൽ സഹപ്രവർത്തകനെ മദ്യപിച്ച് വഴക്കുണ്ടാക്കി തലയിൽ ചവിട്ടി കൊല പ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന് ദുബൈ കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. 2014 ആഗസ്റ്റിൽ ദുബൈയിലെ ലേബർ ക്യാമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ പ്രതിയും ഇന്ത്യക്കാരൻ തന്നെയായ സഹപ്രവർത്തകനും ഒന്നിച്ചാണ് താമ
ദുബൈ: ദുബായിൽ സഹപ്രവർത്തകനെ മദ്യപിച്ച് വഴക്കുണ്ടാക്കി തലയിൽ ചവിട്ടി കൊല പ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന് ദുബൈ കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.
2014 ആഗസ്റ്റിൽ ദുബൈയിലെ ലേബർ ക്യാമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ പ്രതിയും ഇന്ത്യക്കാരൻ തന്നെയായ സഹപ്രവർത്തകനും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഒന്നിച്ച് മദ്യപിച്ചതിന് ശേഷമുള്ള വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. പ്രതി രണ്ടുതവണ സഹപ്രവർത്തകന്റെ തലക്ക് ചവിട്ടിയത് മരണത്തിലേക്ക് നയിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ ആംബുലൻസ് സ്ഥലത്തത്തെിയെങ്കിലും ഇയാളെ രക്ഷപ്പെടുത്താ നായില്ല. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നു വെന്നും ആത്മരക്ഷാർഥമാണ് ആക്രമണം നടത്തിയതെന്നും വിചാരണാവേളയിൽ പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ സൂപ്പർവൈസറുടെ മൊഴി പ്രതിക്ക് എതിരാവുകയായിരുന്നു.