വില്ലിങ്ങ്ടൺ: സഹപാഠികൾ നോക്കി നിൽക്കേ  ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ യുവാവിനെ ന്യൂസിലാന്റ് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മൻദീപ് സിങ് എന്ന 29 കാരനെയാണ് ഓക്ലാന്റ് ഹൈക്കോതി ശിക്ഷിച്ചത്.

എഡ്‌ല്യൂഐ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗ്രൂപ്പിലെ ഐടി വിദ്യാർത്ഥിനിയും ഇന്ത്യൻ വംശജയുമായി  പർമിതാ റാണിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 13 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയത്. പ്രണിതയ്ക്ക് പർമീന്തർ സാധു എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്നും ഇയാൾക്ക് സംശയമുണ്ടായിരുന്നു.

മെയ് 22നാണ് കേസിന് ആസ്പദമായ സംഭവം. എഡബ്ലുഐ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ സ്‌കൂളിൽ വച്ച് ഒരു പരീക്ഷ കഴിഞ്ഞു വരികയായിരുന്ന പർമിതയെ ഇരുപതോളം സഹപാഠികൾ നോക്കിനിൽക്കേ ഇയാൾ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സാധുവും ഇയാളുടെ ആക്രമത്തിന് ഇരയായി. സാധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാത്രം ഇയാൾ 8 വർഷം തടവിൽ കഴിയേണ്ടി വരും. 2013ലാണ് മൻദീപ് പർമിതയെ വിവാഹം ചെയ്ത്. രണ്ടു വർഷം മുമ്പാണ് പർമിത ഇവിടെ പഠിക്കാനെത്തുന്നത്. പർമിതയും ഭർത്താവും മനുറെവായിലായിരുന്നു താമസം.