- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് കമ്പോഡിയയിൽ 14 മാസത്തെ ജയിൽ ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് 14 മാസം ശിക്ഷ വിധിച്ചുകൊണ്ട് കമ്പോഡിയൻ കോടതി വിധിച്ചു. വസ്ത്രവ്യാപാരിയായ രാജ് ഡിയോ എന്ന 46കാരനാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലായിരിക്കന്നത്. സീം റീപ്പ് പ്രൊവിൻസിന്റെ വടക്ക്‌തെക്ക് മേഖലയിലാണ് രാജ് ഡിയോ താമസിച്ചുവന്നിരുന്നത്. ജയിൽ ശിക്ഷയ്ക്കു പുറമേ 750 ഡോളർ പിഴയടയ്ക്കാനും കോടതി ഉത്തരവായിട്ടുണ്ട്. പെൺകുട്ടിയുടെ ഭാഗത്തു നിന്ന് പരാതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് രാജ് ഡിയോയെ സീം റീപ്പ് ആന്റി ഹ്യൂമൻ ട്രഫിക്കിങ് ആൻഡ് ജുവനൈൽ പ്രൊട്ടക്ഷൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാലലൈംഗിക കുറ്റവാളികൾക്ക് പേരുകേട്ട കംബോഡിയയിൽ 2003-ൽ ഇതിന് തടയിടുന്നതിനായി സംഘടന നിലവിൽ വന്നു. അന്നു മുതൽ ഡസൻ കണക്കിന് വിദേശികളാണ് ബാലലൈംഗിക കുറ്റത്തിന് ജയിലിലായിട്ടുള്ളത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് 14 മാസം ശിക്ഷ വിധിച്ചുകൊണ്ട് കമ്പോഡിയൻ കോടതി വിധിച്ചു. വസ്ത്രവ്യാപാരിയായ രാജ് ഡിയോ എന്ന 46കാരനാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലായിരിക്കന്നത്. സീം റീപ്പ് പ്രൊവിൻസിന്റെ വടക്ക്‌തെക്ക് മേഖലയിലാണ് രാജ് ഡിയോ താമസിച്ചുവന്നിരുന്നത്. ജയിൽ ശിക്ഷയ്ക്കു പുറമേ 750 ഡോളർ പിഴയടയ്ക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
പെൺകുട്ടിയുടെ ഭാഗത്തു നിന്ന് പരാതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് രാജ് ഡിയോയെ സീം റീപ്പ് ആന്റി ഹ്യൂമൻ ട്രഫിക്കിങ് ആൻഡ് ജുവനൈൽ പ്രൊട്ടക്ഷൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാലലൈംഗിക കുറ്റവാളികൾക്ക് പേരുകേട്ട കംബോഡിയയിൽ 2003-ൽ ഇതിന് തടയിടുന്നതിനായി സംഘടന നിലവിൽ വന്നു. അന്നു മുതൽ ഡസൻ കണക്കിന് വിദേശികളാണ് ബാലലൈംഗിക കുറ്റത്തിന് ജയിലിലായിട്ടുള്ളത്.
Next Story