- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്ക് ഖത്തറിൽ 10 വർഷം തടവും പിഴയും; ശിക്ഷ ലഭിച്ചത് തിരുവനന്തപുരം സ്വദേശിക്ക്
ദോഹ: സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്കു 10 വർഷം തടവും പിഴയും. മധ്യപ്രദേശ് സ്വദേശിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ നായർ ശാന്ത് ശ്യാമിനെ (44) പ്രാഥമിക കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വുകൈറിലെ കമ്പനി താമസ സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. ഭോപ്പാൽ സ്വദേശി റിസ്‌വാനുൽ ഹഖ് (27) നെ ആ
ദോഹ: സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്കു 10 വർഷം തടവും പിഴയും. മധ്യപ്രദേശ് സ്വദേശിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ നായർ ശാന്ത് ശ്യാമിനെ (44) പ്രാഥമിക കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ വുകൈറിലെ കമ്പനി താമസ സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. ഭോപ്പാൽ സ്വദേശി റിസ്‌വാനുൽ ഹഖ് (27) നെ ആണ് കൊല്ലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾക്കു രണ്ടു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാനും കോടതിഉത്തരവിട്ടിട്ടുണ്ട്.
എയർ കണ്ടീഷൻ മെക്കാനിക്കായ പ്രതി 26കാരനായ സുഹൃത്തിനെ കമ്പി വടി കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിൽ നേരത്തേ വഴക്കും വാക്കേറ്റവുമുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശി ടെറസിൽ വസ്ത്രം ഉണക്കാനിടുന്ന സമയത്ത് പ്രതി ഇരുമ്പ് വടി കൊണ്ടടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ റിസ്‌വാനുൽ ഹഖ് ചികിൽസയിലിരിക്കെ പിന്നീട് ഹമദ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഒളിവിൽ കഴിഞ്ഞ കൃഷ്ണൻ നായരെ രണ്ടു ദിവസം കഴിഞ്ഞാണ് പിടികൂടിയത്. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്