- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കലാപത്തിൽ പങ്കെടുക്കവേ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവ്
സിംഗപ്പൂർ: രാജ്യത്തെ 40 വർഷത്തെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ കലാപത്തിൽ പങ്കെടുത്തതിനും പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചതിനും ഇന്ത്യൻ വംശജന് തടവ്. 25കാരനായ പെരിയയ്യ ഗണേശിനെയാണ് ഒരു വർഷത്തെ തടവിന് സിംഗപ്പൂർ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ലിറ്റിൽ ഇന്ത്യയിൽ അരങ്ങേറിയ കലാപത്തിനിടെയാണ് സംഭവം. കലാപത്തിൽ ഉൾപ്പെട്ടവരെ പിരിച്ചുവിടാൻ ശ്രമിക
സിംഗപ്പൂർ: രാജ്യത്തെ 40 വർഷത്തെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ കലാപത്തിൽ പങ്കെടുത്തതിനും പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചതിനും ഇന്ത്യൻ വംശജന് തടവ്. 25കാരനായ പെരിയയ്യ ഗണേശിനെയാണ് ഒരു വർഷത്തെ തടവിന് സിംഗപ്പൂർ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ലിറ്റിൽ ഇന്ത്യയിൽ അരങ്ങേറിയ കലാപത്തിനിടെയാണ് സംഭവം. കലാപത്തിൽ ഉൾപ്പെട്ടവരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ നാല്പതുകാരിയായ സാദിയ്യ ഹംസയെന്ന പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചുവെന്നാണ് ഗണേശിന്റെ പേരിലുള്ള കുറ്റം. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് സംഭവം അരങ്ങേറുന്നത്. വീരസ്വാമി റോഡിൽ ഒരു സുഹൃത്തിനൊപ്പം മദ്യം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗണേശിനെ തന്റെ നാട്ടുകാരിലൊരാൾ ബസ് അപകടത്തിൽ മരിച്ചുവെന്ന വാർത്ത മറ്റൊരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തുടർന്ന് മൂവരും അപകടമരണം സംഭവിച്ച റേസ് കോഴ്‌സ് റോഡിലേക്ക് പോയി.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫീസറായ സാദിയ ഹംസയെ കൈയിലിരുന്ന കുപ്പി കൊണ്ട് ഗണേശ് എറിയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കൃത്യസമയത്ത് തെന്നിമാറിയതിനാൽ കുപ്പി സാദിയയുടെ ദേഹത്തു കൊണ്ടില്ല. കുപ്പി എറിഞ്ഞ ശേഷം ഗണേശ് ആൾക്കൂട്ടത്തിലേക്ക് വഴുതി മാറുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ തന്നെ ഗണേശിനെയും മറ്റു രണ്ടു സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം മുൻ ഗണേശ് റിമാൻഡിൽ കഴിയുകയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ജോലി തടസപ്പെടുത്തിയതിന് മലിംഗം തവണിക്ക് അഞ്ചു വർഷത്തെ ജയിൽ ശിക്ഷയും ഉന്നത പൊലീസ് ഉദ്യോസ്ഥന്റെ കൈയിലെ ഷീൽഡ് തട്ടിത്തെറിപ്പിച്ചതിന് ബോസ് പ്രഭാകറിന് ഒരു വർഷത്തെ ജയിൽ ശിക്ഷയും കോടതി വിധിച്ചു.