- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വഴിയുടെ മുകളിൽ നിർത്തിയിട്ടിരുന്ന ട്രക്ക് പിന്നോട്ടുരുണ്ട് വന്നിടിച്ച് പഞ്ചാബി യുവാവ് മരിച്ചു; ജഷാൻ വിർക്കിനെ മരണം വിളിച്ചത് വീടു മാറുന്നതിനിടെ
ക്യൂൻസ് ലാൻഡ്: വീടുമാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ട്രക്ക് ഇടിച്ച് പഞ്ചാബി യുവാവ് മരിച്ചു. കെയ്ൻസിലെ വാടക വീട്ടിൽ നിന്ന് മാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഇരുപത്താറുകാരനായ ജഷാൻ വിർക്കിനെ മരണം അപകടത്തിന്റെ രൂപത്തിൽ വിളിക്കുന്നത്. വീടിന്റെ കാർപോർച്ചിൽ ട്രാക്ക് കയറില്ലെന്ന സംശയത്തെ തുടർന്ന് ഡ
ക്യൂൻസ് ലാൻഡ്: വീടുമാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ട്രക്ക് ഇടിച്ച് പഞ്ചാബി യുവാവ് മരിച്ചു. കെയ്ൻസിലെ വാടക വീട്ടിൽ നിന്ന് മാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഇരുപത്താറുകാരനായ ജഷാൻ വിർക്കിനെ മരണം അപകടത്തിന്റെ രൂപത്തിൽ വിളിക്കുന്നത്. വീടിന്റെ കാർപോർച്ചിൽ ട്രാക്ക് കയറില്ലെന്ന സംശയത്തെ തുടർന്ന് ഡ്രൈവ് വേയുടെ കുത്തനെയുള്ള ഇറക്കത്തിനു മുകളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രക്ക്.
ടോറാസി പ്ലേസിലെ വാടക വീട്ടിൽ നിന്നു മാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴായിരുന്നു അപകടം. വീടിനു സമീപമുള്ള ചരിവിൽ നിർത്തിയിട്ടിരുന്ന ട്രാക്ക് പിന്നോട്ടുരുണ്ട് വന്ന് ജഷാനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജഷാന്റെ സഹോദരനും ഭാര്യയ്ക്കും നേരിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരെ കെയ്ൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അപകടം നടന്നത് എങ്ങനെയെന്നതിനെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണിപ്പോൾ. ജഷാനെ ട്രക്ക് ഇടിച്ച ഉടൻ തന്നെ പാരാമെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ട്രക്ക് ഉരുണ്ടു വന്ന് ജഷാനെയും സഹോരനേയും സഹോദരഭാര്യയേയും ഇടിക്കുകയായിരുന്നുവെന്നും മൂവരും വാഹനത്തിനും വീടിനും ഇടയിൽ പെട്ടുപോകുകയായിരുന്നുവെന്നും ക്യൂൻസ് ലാൻഡ് ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥർ പറയുന്നു. ജഷാന്റെ വീട് കുന്നിൽ ചരിവിനു താഴെയായിരുന്നുവെന്നും വീടിന്റെ ഗാരേജിൽ നിൽക്കുകയായിരുന്നവരെയാണ് ട്രക്ക് ഇടിച്ചുവീഴ്‌ത്തിയതെന്നും പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുമരിനും വാതിലിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗ്യാസ് ചോരാനുള്ള സാധ്യത കണക്കിലെടുത്ത് വിദഗ്ധരെത്തി പരിശോധിച്ചിരുന്നു.
ബേലീഫ് റെസ്റ്റോറന്റിൽ ആറ് ആഴ്ച മുമ്പു മാത്രമാണ് ജഷാൻ ജോലിക്ക് ചേർന്നത്. ജഷാന്റെ സഹോദരൻ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടാൽ മാത്രമേ സംസ്‌ക്കാര നടപടികളെകുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് സിക്ക് കമ്യൂണിറ്റി പരിശ്രമിക്കുകയാണിപ്പോൾ.