- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അതിവേഗ പാതയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിനുള്ളിലിരുന്ന് സെൽഫിയെടുത്ത് വാഹനം ഓടിച്ച ഇന്ത്യൻ ഡ്രൈവർ പിടിയിൽ; അറസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ തുടർന്ന്
അതിവേഗ പാതയിൽ ട്രക്കിനകത്ത് സെൽഫിയെടുത്ത് വാഹനം ഓടിച്ച ഇന്ത്യക്കാരൻ പൊലീസ് പിടിയിൽ. 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ ഇയാൾ ഡ്രൈവിങ് സീറ്റിൽ നിന്ന് മാറി യാത്രക്കാരുടെ സീറ്റിലിരുന്ന് മൊബൈലിൽ ചിത്രം പകർത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. വാഹന
അതിവേഗ പാതയിൽ ട്രക്കിനകത്ത് സെൽഫിയെടുത്ത് വാഹനം ഓടിച്ച ഇന്ത്യക്കാരൻ പൊലീസ് പിടിയിൽ. 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ ഇയാൾ ഡ്രൈവിങ് സീറ്റിൽ നിന്ന് മാറി യാത്രക്കാരുടെ സീറ്റിലിരുന്ന് മൊബൈലിൽ ചിത്രം പകർത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.
വാഹനം ആളില്ലാതെ ഓടുന്നതിന്റെ വീഡിയോ ചിത്രീകരിക്കാനായി ഡ്രെവർ സീറ്റിൽ നിന്നും മാറിയിരുന്നതാണ് അറസ്റ്റിൽ കലാശിച്ചത്. ഇയാളെ പിന്നീട് നാടുകടത്തുമെന്നാണ് റിപോർട്ട്.
സദ പത്രമാണ് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തത്. സ്റ്റിയറിങ് ഉപേക്ഷിച്ച് മാറിയിരുന്ന് പാട്ട് കേൾക്കുന്നഡ്രൈവറുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.വീഡിയോ വൈറലായതോടെ ട്രാഫിക് പൊലീസ് ്രൈഡവറെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അതേസമയം സൗദിയിൽ എവിടെയാണ് സംഭവം നടന്നിരിക്കുന്നതെന്ന് റിപോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല.