- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കോട്ടയം സ്വദേശി ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിൽ; അപകടം എയർപോർട്ട് യാത്രയ്ക്കിടെ
പെർത്ത്: മിഡ്‌ലാൻഡിനു സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കോട്ടയം രാമപുരം സ്വദേശി മരിച്ചു. പെർത്തിൽ നിന്നും കാൽഗൂർലി റൂട്ടിൽ നോർത്താമിന് സമീപം ഉണ്ടായ കാറപകടത്തിലാണ് രാമപുരം നീറന്താനം സ്വദേശിയായ സോണി ജോസ്(30) മരിച്ചത്. ഭാര്യ അൽഫോൻസയെ മെൽബണിലേക്ക് യാത്രയാക്കാൻ എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. അൽഫോൻസയെ പരിക്കുകയോ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സോണിയും അൽഫോൻസയും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം തെന്നി വന്നിടിക്കുകയായിരുന്നു. സോണിയുടെ സംസ്‌ക്കാരവും മറ്റും പിന്നീട് നാട്ടിൽ നടത്തും. 2008-ൽ സ്റ്റുഡന്റ് വിസയിൽ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി രണ്ടു വർഷം മുമ്പാണ് ഭാര്യ അൽഫോൻസയ്‌ക്കൊപ്പം നോർത്താമിലേക്ക് കുടിയേറിയത്. നോർത്താമിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇവർക്ക് കുട്ടികളില്ല. പത്തോളം മലയാളി കുടുംബങ്ങൾ മാത്രമുള്ള നോർത്താമിൽ മലയാളി വൈദികൻ ഫാ.ജോർജ
പെർത്ത്: മിഡ്‌ലാൻഡിനു സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കോട്ടയം രാമപുരം സ്വദേശി മരിച്ചു. പെർത്തിൽ നിന്നും കാൽഗൂർലി റൂട്ടിൽ നോർത്താമിന് സമീപം ഉണ്ടായ കാറപകടത്തിലാണ് രാമപുരം നീറന്താനം സ്വദേശിയായ സോണി ജോസ്(30) മരിച്ചത്. ഭാര്യ അൽഫോൻസയെ മെൽബണിലേക്ക് യാത്രയാക്കാൻ എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
അൽഫോൻസയെ പരിക്കുകയോ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സോണിയും അൽഫോൻസയും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം തെന്നി വന്നിടിക്കുകയായിരുന്നു. സോണിയുടെ സംസ്‌ക്കാരവും മറ്റും പിന്നീട് നാട്ടിൽ നടത്തും.
2008-ൽ സ്റ്റുഡന്റ് വിസയിൽ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി രണ്ടു വർഷം മുമ്പാണ് ഭാര്യ അൽഫോൻസയ്‌ക്കൊപ്പം നോർത്താമിലേക്ക് കുടിയേറിയത്. നോർത്താമിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇവർക്ക് കുട്ടികളില്ല. പത്തോളം മലയാളി കുടുംബങ്ങൾ മാത്രമുള്ള നോർത്താമിൽ മലയാളി വൈദികൻ ഫാ.ജോർജിന്റെ നേതൃത്വത്തിൽ അടിയന്തിര നടപടികൾ നടന്നുവരികയാണ്.
സോണിയുടെ മരണ വാർത്ത അറിഞ്ഞ ഞെട്ടലിൽ ആണ് ഓസ്‌ട്രേലിയൻ മലയാളി സമൂഹം.