ക് ലന്റിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചാബ് സ്വദേശിയായ സത്പാൽ സിങാണ് കഴിഞ്ഞ 15 ന് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ഇരായായത്. 26 കാരനായ യുവാവ് അബോധാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

2013 ലാണ് സതാപാൽ ന്യൂസിലന്റിലേക്ക് എത്തുന്നത്, സ്റ്റുഡന്റ്‌സ് വിസയിൽ രാജ്യത്തെത്തിയ സത്പാലിന് കഴിഞ്ഞ 14 നാണ് വർക്ക് വിസയിലേക്ക് മാറിയിരുന്നു. സത്പാൽ അപകടത്തിൽ പെട്ട് ആശുപത്രിയിലായ വിവരം നാട്ടിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചുവെങ്കിലും മാതാപിതാക്കൾക്ക് പാസ്‌പോർട്ടില്ലാത്തതിനാൽ രാജ്യത്തേക്ക് എത്താൻ കഴിയാതെ വിഷമിക്കുകയാണ്.

വർക്ക് വിസയിലേക്ക് മാറിയ സന്തോഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് മടങ്ങും വഴിയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ സത്പാൽ ഇപ്പോൾ കോമ സ്‌റ്റേജിലാണ്.