കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ മർദിച്ച് വാഹനവുമായി കടന്നുകളഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കുവൈത്തിലെ ഹവല്ലിയിലാണ് സംഭവം. പ്രതി മറ്റ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.

ബിദൂനി യുവാവിനെയാണ് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത്. ഇന്ത്യക്കാരനെ മർദിച്ച ശേഷം അയാളുടെ വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുയായിരുന്നു. ഇതിനിടെയാണ് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചത്.