വിക്ടോറിയയിൽ സ്പീഡ് ലിമിറ്റ് ലംഘിച്ച് ഡ്രൈവ് ചെയ്ത ഇന്ത്യക്കാരൻ പൊലീസ് പിടിയിലായി. വിക്ടോറിയയിലെ ഫ്രീ വേയിലൂടെ 190 കിലോമീറ്റർ വേഗതയിൽ കാറോടിച്ച 21 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. ഈ റോഡിൽ 80 കിലോമീറ്ററാണ് വേഗപരിധിയെന്നിരിക്കെയാണ് 190 കിമി വേഗതയിൽ യുവാവ് കാറുമായി പാഞ്ഞത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടയാണ് സംഭവം. വേഗതയിൽ പാ്ഞ്ഞ കാറിനെയും ഡ്രൈവറെയും ക്യാമറയിൽ കുടങ്ങിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാറിൽ ചുറ്റിക്കറങ്ങിയ യുവാവിന് ഓസ്‌ട്രേലിയൻ ലൈസൻസ് ഇേെല്ലന്നും കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് യുവാവിനെതിരെ കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. പിടിയിലായ യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല,