- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ മര്യാദ പഠിപ്പിക്കാൻ നാട്ടിൽ നിന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി; മൂന്നുപേരും ചേർന്ന് മർദ്ദിച്ച് അവശയാക്കിയ ശേഷം ഭാര്യയെ കൈക്കുഞ്ഞിനൊപ്പം മുറിയിൽ പൂട്ടിയിട്ടു; ഗാർഹിക പീഡനത്തിന് ഇന്ത്യൻ യുവാവും മാതാപിതാക്കളും അമേരിക്കയിൽ അറസ്റ്റിൽ
ഫ്ളോറിഡ: ഭാര്യയെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരിൽ യുവാവും മാതാപിതാക്കളും അമേരിക്കയിൽ അറസ്റ്റിൽ. അനുസരണക്കേട് ആരോപിച്ച് നിരന്തരം മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചാബിൽനിന്നുള്ള ദേവ്ബീർ കൽസി, ഇയാളുടെ മാതാപിതാക്കളായ ജസ്ബീർ കൽസി, ഭൂപീന്ദർ കൽസി എന്നിവരാണ് അറസ്റ്റിലായത്. ദേവ്ബീറിന്റെ ഭാര്യ സിൽക്കി ഗയ്ന്ദിനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടാവുകയും ദേവ്ബീർ സിൽക്കിയെ മർദ്ദിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ച സിൽക്കിയെ മാതാപിതാക്കളും മർദ്ദിച്ചതായുമാണ് പരാതി. ജസ്ബീർ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പഞ്ചാബ് സ്വദേശികളായ ദേവ്ബീറും ഭാര്യയും ഫ്ളോറിഡയിലെ ഹിൽസ്ബറോയിലായിരുന്നു താമസം. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനിടെ ഭാര്യയെ മര്യാദ പഠിപ്പിക്കാൻ ദേബ്ബീർ നാട്ടിൽനിന്ന് മാതാപിതാക്കളെ
ഫ്ളോറിഡ: ഭാര്യയെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരിൽ യുവാവും മാതാപിതാക്കളും അമേരിക്കയിൽ അറസ്റ്റിൽ. അനുസരണക്കേട് ആരോപിച്ച് നിരന്തരം മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പഞ്ചാബിൽനിന്നുള്ള ദേവ്ബീർ കൽസി, ഇയാളുടെ മാതാപിതാക്കളായ ജസ്ബീർ കൽസി, ഭൂപീന്ദർ കൽസി എന്നിവരാണ് അറസ്റ്റിലായത്. ദേവ്ബീറിന്റെ ഭാര്യ സിൽക്കി ഗയ്ന്ദിനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടാവുകയും ദേവ്ബീർ സിൽക്കിയെ മർദ്ദിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ച സിൽക്കിയെ മാതാപിതാക്കളും മർദ്ദിച്ചതായുമാണ് പരാതി. ജസ്ബീർ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പഞ്ചാബ് സ്വദേശികളായ ദേവ്ബീറും ഭാര്യയും ഫ്ളോറിഡയിലെ ഹിൽസ്ബറോയിലായിരുന്നു താമസം. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനിടെ ഭാര്യയെ മര്യാദ പഠിപ്പിക്കാൻ ദേബ്ബീർ നാട്ടിൽനിന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മൂന്നുപേരും ചേർന്ന് സിൽക്കിയെ നിരന്തരം മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തു.
സിൽക്കി നാട്ടിലുള്ള തന്റെ മാതാപിതാക്കളെ ഫോൺവിളിക്കുകയും താൻ അനുഭവിക്കുന്ന പീഡനം വെളിപ്പെടുത്തകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ ഇടപെട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ പരിശോധന നടത്തിയ പൊലീസ്, അവശ നിലയിലായിരുന്ന സിൽക്കിയെയും ഒരുവയസുള്ള കുട്ടിയെയും കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.
ഇവർ ഏറെ നാളുകളായി കൊടിയ മർദ്ദനം അനുഭവിച്ചുവരികയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അനധികൃതമായി തടവിലാക്കൽ, ഗാർഹിക പീഡനം, വധശ്രമം, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.