- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിലെ ഗ്യാസ് സ്‌റ്റേഷനിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ഇന്ത്യൻ വംശജൻ മരിച്ചു
ന്യൂയോർക്ക്: ഗ്യാസ് സ്‌റ്റേഷിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. കണക്ടിക്കട്ട് സംസ്ഥാനത്തിലെ ഒരു ഗ്യാസ് സ്‌റ്റേഷനിൽ മുഖംമൂടി ധാരികളായ രണ്ട് മോഷ്ടാക്കൾ നടത്തിയ വെടിവയ്‌പ്പിലാണ് 39കാരനും ഇന്ത്യൻ വംശജനുമായി സഞ്ജയ് പട്ടേൽ വെടിയേറ്റ് മരിക്കുന്നത്. ന്യൂഹാവനിലെ ഗ്യാസ് സ്‌റ്റേഷനിൽ ക്ലർക്കായി ജോലി ചെയ്തുവര

ന്യൂയോർക്ക്: ഗ്യാസ് സ്‌റ്റേഷിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. കണക്ടിക്കട്ട് സംസ്ഥാനത്തിലെ ഒരു ഗ്യാസ് സ്‌റ്റേഷനിൽ മുഖംമൂടി ധാരികളായ രണ്ട് മോഷ്ടാക്കൾ നടത്തിയ വെടിവയ്‌പ്പിലാണ് 39കാരനും ഇന്ത്യൻ വംശജനുമായി സഞ്ജയ് പട്ടേൽ വെടിയേറ്റ് മരിക്കുന്നത്.
ന്യൂഹാവനിലെ ഗ്യാസ് സ്‌റ്റേഷനിൽ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു സഞ്ജയ് പട്ടേൽ. മോഷണത്തിനായി എത്തിയവർ പട്ടേലിന്റെ നെഞ്ചിൽ മൂന്നു തവണ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പട്ടേലിനെ യേൽ ന്യൂഹാവൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരിക്കുകയായിരുന്നു.
കവർച്ചക്കെത്തിയവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടേലിനെ വെടിവച്ചിട്ട ശേഷം ഏതാനും ഡോളർ കൈവശപ്പെടുത്തിയ മോഷ്ടാക്കൾ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു. തിങ്കളാഴ്ച വൈകുന്നേരം 7.30നാണ് മോഷ്ടാക്കളുടെ അക്രമം ഉണ്ടാകുന്നത്.
സംഭവം നടക്കുന്ന സമയത്ത് കസ്റ്റമേഴ്‌സ് ആരും തന്നെ ഗ്യാസ് സ്‌റ്റേഷനിൽ ഇല്ലായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ് പൊലീസ്. ആദ്യത്തെ കൺമണിക്കായി കാത്തിരിക്കവേയാണ് സഞ്ജയ് പട്ടേലിനെ വിധി തട്ടിയെടുക്കുന്നത്.

