- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇമാമിനു നേരെ ഇന്ത്യൻ വംശജന്റെ ആക്രമണം
കോലാലംപൂർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലിം പുരോഹിതനെ മർദ്ദിച്ച ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു. സാബിർ അഹമ്മദ് ഖമാൻ എന്ന 37 കാരനാണ് പിടിയിലായത്. കോലാലംപൂർ നാഷണൽ മോസ്‌കിലെ ഇമാം മൊഹമ്മദ് സൊഹൈറിയാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യയിൽ കശ്മീരാണ് സാബിർ അഹമ്മദിന്റെ സ്വദേശം. പ്രകോപനമൊന്നും കൂടാതെ ഇമാമിനു നേരെ ചെന്ന് അദ്ദേഹത്തെ തള്ള
കോലാലംപൂർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലിം പുരോഹിതനെ മർദ്ദിച്ച ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു. സാബിർ അഹമ്മദ് ഖമാൻ എന്ന 37 കാരനാണ് പിടിയിലായത്. കോലാലംപൂർ നാഷണൽ മോസ്‌കിലെ ഇമാം മൊഹമ്മദ് സൊഹൈറിയാണ് ആക്രമണത്തിന് ഇരയായത്.
ഇന്ത്യയിൽ കശ്മീരാണ് സാബിർ അഹമ്മദിന്റെ സ്വദേശം. പ്രകോപനമൊന്നും കൂടാതെ ഇമാമിനു നേരെ ചെന്ന് അദ്ദേഹത്തെ തള്ളി വീഴ്‌ത്തുകയും ഇമാമിന്റെ മൈക്രോഫോൺ കൈക്കലാക്കാൻ ശ്രമിക്കുകയുമാണ് ഇമാം ചെയ്തത്. പിന്നീട് ഇയാൾ ഇമാമിനെ മർദിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ഇയാളെ മോസ്‌ക്കിലെ മെയിന്റനൻസ് സ്റ്റാഫ് പിടികൂടി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ഇമാമിനെ ആക്രമിക്കാൻ ഇയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. പ്രതിയുടെ മാനസിക നില തകരാറിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Next Story