- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സാമ്പത്തിക ബാധ്യത; ബഹ്റൈനിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
ബഹ്റൈനിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഹറഖിൽ ടയർ കട നടത്തുകയായിരുന്ന കായംകുളം തെക്കേമങ്കുഴി തേറപ്പേരിൽ വീട്ടിൽ പരമുവിന്റെ മകൻ പി.സുധീറിനെയാണ് മരിച്ച നിലയിൽ കണ്ടത്. കടക്കെണി കാരണമാണ് ആത്മഹത്യയെന്നാണ് നിഗമനം. ഇദ്ദേഹത്തിന്റെ താമസസ്ഥലമായ മുഹാറാഖ് സിറ്റി ലേബർ ക്യാമ്പിലെ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാ
ബഹ്റൈനിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഹറഖിൽ ടയർ കട നടത്തുകയായിരുന്ന കായംകുളം തെക്കേമങ്കുഴി തേറപ്പേരിൽ വീട്ടിൽ പരമുവിന്റെ മകൻ പി.സുധീറിനെയാണ് മരിച്ച നിലയിൽ കണ്ടത്. കടക്കെണി കാരണമാണ് ആത്മഹത്യയെന്നാണ് നിഗമനം.
ഇദ്ദേഹത്തിന്റെ താമസസ്ഥലമായ മുഹാറാഖ് സിറ്റി ലേബർ ക്യാമ്പിലെ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സുധീർ ബഹ്‌റിനിലെത്തിയിട്ട് 7 വർഷം കഴിഞ്ഞതായി ബഹ്‌റിനിൽ തന്നെയുള്ള സഹോദരൻ പ്രസന്നകുമാർ പറഞ്ഞു. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യതകളുള്ളതായും കൊള്ളപ്പലിശക്കാരിൽ നിന്നടക്കം വൻതുക വാങ്ങിയിരുന്നതായും സൂചനയുണ്ട്.ഇദ്ദേഹത്തിന് ഭാര്യയും 12വും 7വും വയസുള്ള രണ്ട് കുട്ടികളുമുണ്ട്.
Next Story