- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ടൊറന്റോ ഹിന്ദു ടെമ്പിൾ പുനരുദ്ധാരണത്തിനായി എത്തിയ ജോലിക്കാർ ശമ്പളമോ ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ വലഞ്ഞത് മാസങ്ങളോളം; മാനേജ്‌മെന്റ് പീഡിപ്പിക്കുന്നതായി ലേബർ മിനിസ്ട്രിക്ക് പരാതി നല്കി ഇന്ത്യക്കാർ
കൃത്യമായ ശമ്പളമോ അവധിയോ ഭക്ഷണമോ ലഭിക്കാതെ മാസങ്ങളായി മാനേജ്‌മെന്റ് പീഡിപ്പിച്ചുവെന്ന പരാതിയുമായി ടൊറന്റോ ഹിന്ദു ടെമ്പിൽ ജോലിക്കെത്തിയ ഇന്ത്യ്ക്കാരായ തൊഴിലാളികൾ രംഗ്ത്ത്. കഴിഞ്ഞ ആറ് മാസത്തെ ശമ്പളമായ ആയിരക്കണക്കിന് ഡോളറുകൾ തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും മാനേജ്‌മെന്റ് നല്കുന്ന സേവനങ്ങളിൽ തൃപ്തരല്ലെന്നും കാട്ടി ഒന്റാരിയോ മിനിസ്ട്രി ഓഫ് ലേബറിനാണ് ഇന്ത്യക്കാരായ രണ്ട് ജോലിക്കാർ പരാതി നല്കിയിരിക്കുന്നത്. ശേഖർ ഗുരുസ്വാമി, സുധാകർ മസിലാണി എന്നിവരാണ്് പരാതി ഉന്നയിച്ചിരിക്കുന്നത്. കാൻഫോർത് റോഡിൽ സ്ഥിതിചെയ്യുന്ന ശ്രീദുർഗ ഹിന്ദു അമ്പലിത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ ജോലിക്കായി എത്തിയതാണ് ഇവർ. എന്നാൽ ജോലിക്കെത്തി കുറ കഴിഞ്ഞ ഏപ്രിൽ മുതൽ 2017 ഒക്ടോബർ വരെയുള്ള സമയങ്ങളിൽ ജോലി ചെയ്യിച്ചും ഭക്ഷണം നല്കാതെയും ശമ്പളം നല്കാതെയും ദുരിതത്തിലാക്കിയെന്നാണ് പരാതി. കൂടാതെ ഇവർക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. പിഡിനത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ ഇവർ മാനേജ്‌മെന്റിനെതിരെ നടപടിക
കൃത്യമായ ശമ്പളമോ അവധിയോ ഭക്ഷണമോ ലഭിക്കാതെ മാസങ്ങളായി മാനേജ്‌മെന്റ് പീഡിപ്പിച്ചുവെന്ന പരാതിയുമായി ടൊറന്റോ ഹിന്ദു ടെമ്പിൽ ജോലിക്കെത്തിയ ഇന്ത്യ്ക്കാരായ തൊഴിലാളികൾ രംഗ്ത്ത്. കഴിഞ്ഞ ആറ് മാസത്തെ ശമ്പളമായ ആയിരക്കണക്കിന് ഡോളറുകൾ തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും മാനേജ്‌മെന്റ് നല്കുന്ന സേവനങ്ങളിൽ തൃപ്തരല്ലെന്നും കാട്ടി ഒന്റാരിയോ മിനിസ്ട്രി ഓഫ് ലേബറിനാണ് ഇന്ത്യക്കാരായ രണ്ട് ജോലിക്കാർ പരാതി നല്കിയിരിക്കുന്നത്. ശേഖർ ഗുരുസ്വാമി, സുധാകർ മസിലാണി എന്നിവരാണ്് പരാതി ഉന്നയിച്ചിരിക്കുന്നത്.
കാൻഫോർത് റോഡിൽ സ്ഥിതിചെയ്യുന്ന ശ്രീദുർഗ ഹിന്ദു അമ്പലിത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ ജോലിക്കായി എത്തിയതാണ് ഇവർ. എന്നാൽ ജോലിക്കെത്തി കുറ കഴിഞ്ഞ ഏപ്രിൽ മുതൽ 2017 ഒക്ടോബർ വരെയുള്ള സമയങ്ങളിൽ ജോലി ചെയ്യിച്ചും ഭക്ഷണം നല്കാതെയും ശമ്പളം നല്കാതെയും ദുരിതത്തിലാക്കിയെന്നാണ് പരാതി. കൂടാതെ ഇവർക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.
പിഡിനത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ ഇവർ മാനേജ്‌മെന്റിനെതിരെ നടപടിക്കൊരുങ്ങുകയാണ്.ലേബർ മിനിസ്ട്രി സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.