- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 3432 പരാതികൾ; ഈ മാസം ഖത്തറിൽ മരിച്ചത് 27 ഇന്ത്യക്കാർ
ദോഹ: ജനുവരി മുതൽ ഇതു വരെ ഇന്ത്യൻ എംബസിക്ക് തൊഴിലാളികളിൽ നിന്ന് 3432 പരാതികൾ ലഭിച്ചുവെന്ന് എംബസി വൃത്തങ്ങൾ. എല്ലാ മാസവും ഇന്ത്യൻ എംബസിയിൽ നടത്തുന്ന ഓപ്പൺ ഹൗസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ഇവിടെ നേരിടേണ്ടി വരുന്ന തൊഴിൽ പ്രശ്‌നങ്ങളും അനുബന്ധ പരാതികളുമാണ് ലഭിക്കുന്നത്. അംബാസിഡർ സഞ്ജീവ് അറോറ, ഡെപ്യൂട്
ദോഹ: ജനുവരി മുതൽ ഇതു വരെ ഇന്ത്യൻ എംബസിക്ക് തൊഴിലാളികളിൽ നിന്ന് 3432 പരാതികൾ ലഭിച്ചുവെന്ന് എംബസി വൃത്തങ്ങൾ. എല്ലാ മാസവും ഇന്ത്യൻ എംബസിയിൽ നടത്തുന്ന ഓപ്പൺ ഹൗസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ഇവിടെ നേരിടേണ്ടി വരുന്ന തൊഴിൽ പ്രശ്‌നങ്ങളും അനുബന്ധ പരാതികളുമാണ് ലഭിക്കുന്നത്. അംബാസിഡർ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ കെ സിങ്, മറ്റു ഉദ്യോഗസ്ഥർ പരാതികൾ കേട്ട് അവയിൽ ചർച്ച നടത്തുകയും ചെയ്തു.
അതേസമയം എംബസി ഉദ്യോഗസ്ഥർ പതിവായി സെൻട്രൽ ജയിലും നാടുകടത്തൽ കേന്ദ്രവും സന്ദർശിക്കാറുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാറുണ്ടെന്നും അധികൃതർ പറയുന്നു. ഖത്തർ ജയിലിൽ ഇന്ത്യക്കാരായ 98 പേരും നാടുകടത്തൽ കേന്ദ്രത്തിൽ 203 പേരുമാണുള്ളത്. ഈ മാസം ഇന്ത്യക്കാരായ 27 പേർ ഇവിടെ മരിച്ചുവെന്നും ജനുവരി മുതൽ ഖത്തറിൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 240 ആണെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 279 ആയിരുന്നു. ഖത്തറിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിന് ഖത്തർ അധികൃതരുടെ പക്കൽ നിന്ന് യാത്രാ രേഖകൾ ശരിയാക്കി 26 പേരെ നാട്ടിലേക്ക് അയച്ചുവെന്നും എംബസി വെളിപ്പെടുത്തുന്നു.