കാൽഗറി: ഭാരതീയ മൾട്ടി കൾചറൽ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അൽബെർട്ട ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം കാൽഗറിയിൽ ആഘോഷിച്ചു.ഓഗസ്റ്റ് 15 ന് രാവിലെ 9.30 ന് നോളൻ ഹിൽ നോർത്ത് വെസ്റ്റിൽ നിന്നാരംഭിച്ച കാർ റാലിയിൽ എഴുപതിൽ പരം വാഹനങ്ങൾ പങ്കെടുത്തു. തുടർന്ന് 12 മാണിയുടെ കാൽഗറി പ്രയറി വിൻഡ്സ് പാർക്കിൽ റാലി എത്തി ചേർന്നതിനു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ആയി ആദരണീയനായ ആൽബെർട്ട പ്രീമിയർ ജെയ്സൺ കെന്നി ഉൽഘാടന പ്രസംഗത്തിൽ ഇന്ത്യൻ സമൂഹം ആൽബെർട്ടെയുടെയും ക്യാനഡയുടെയും വികസനത്തിൽ വഹിച്ച പങ്കിനെക്കുറിച്ചും ആൽബെർട്ടയുടെ സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും പരാമര്ശിക്കുകയുണ്ടായി. തുടർന്ന് ആദരണീയ മൾട്ടി കൾച്ചർ മിനിസ്റ്റർ ലീല അഹീർ , കോവിഡ്19 ന്റെ കഠിനമായ കാലഘട്ടത്തിൽ 133 സംസ്‌കാരങ്ങളുള്ള ആൽബെർട്ടയെ നയിക്കുന്ന ജെയ്സൺ കെന്നിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ഇന്ത്യൻ എക്സ് സർവീസ് ഇമ്മിഗ്രന്റ് അസോസിയേഷൻ പ്രസിഡന്റ് സർദാർ ബാൽക്കർ സിങ് സന്ധു പതാക ഉയർത്തി.

ചടങ്ങിൽ കാനേഡിയൻ ദേശിയ ഗാനവും ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്.ചടങ്ങിൽ ആൽബെർട്ട ഇൻഫ്രാസ്ട്രക്ച്ചർ മിനിസ്റ്റർ പ്രസാദ് പാണ്ട , എംപി. ജസ്രാജ് സിങ് ഹള്ളൻ, എംപി. ജഗ് സഹോട്ട,, എംഎ‍ൽഎ. ദേവീന്ദർ തൂർ, എംഎ‍ൽഎ.പീറ്റർ സിങ്, കൗൺസിലർ. ജോർജ് ചാഹൽ, സുപ്പീരിന്ടെന്റന്റ് ഓഫ് കാൽഗറി പൊലീസ് സർവീസ് ക്ലിഫ് ഓ ബ്രയൻ, ചീഫ് ഓഫ് കാൽഗറി ഫയർ ഡിപ്പാർട്മെന്റ് സ്റ്റീവ് ഡോങ് വർത്ത്, എ.എച്ച്.എസ്. സോണൽ ചീഫ് ഓഫീസർ മിസ്സിസ് ലോറി ആൻഡേഴ്സൺ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആയിരുന്നു. കോവിഡ്19 പരിമിതികൾ ഉണ്ടായിട്ടു പോലും നിരവധി ദേശസ്നേഹികൾ ചടങ്ങിൽ പങ്കെടുത്തു.