- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സംഗീതോത്സവം അയർലന്റിൽ; സഞ്‌ജൈ ശിവാനന്ദനും മാഞ്ഞൂർ വിഷ്ണുശങ്കറും ഒരുക്കുന്ന കച്ചേരി 27 ന്
ഇന്ത്യൻ സംഗീതോൽസവത്തിന്റെ ഭാഗമായി, ഇന്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് സൊസൈറ്റി ഓഫ് അയർലാന്റ് (ICMSI) എന്ന സാംസ്‌കാരിക സംഘടനയുടെ നേതൃത്ത്വത്തിൽ ഒക്ടോബർ മാസം 6 മുതൽ31 വരെ അയർലന്റിൽ രാജ്യവ്യാപകമായി ഇന്ത്യൻ സംഗീത പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിൽനിന്നും തബല, സിതാർ, സരോദ് തുടങ്ങിയ വാദ്യോപകരണങ്ങളിലും അതുപോലെ കഥക്ക് തുടങ്ങിയ നാട്ട്യ രൂപങ്ങളിലും പ്രഗൽഭരായ കലാകാരൻ മേളയുടെ ഭാഗമായി എത്തിയിട്ടുണ്ട്. പ്രവാസ ജീവിതത്തിന്നിടയിലും ജഗദീശ്വരന്റെ കടാക്ഷത്താൽ കനിഞ്ഞ് കിട്ടിയ സംഗീതത്തെ, തേച്ച് മിനുക്കി കാത്തുസൂക്ഷിക്കുന്ന പഴയ തലമുറയിലുള്ളവരുടെയും, അതുപോലെ ഇന്ത്യൻ സംഗീതത്തിൽ ആകൃഷ്ടരായി അത് ചിട്ടയോടെ പരിശീലിക്കുന്ന വിദ്ധ്യാർത്ഥികളടങ്ങുന്ന പുതിയതലമുറയിലുള്ളവരുടെയും അപ്പുർവ്വസംഘമമാണ് അയർലാന്റിലെ അങ്ങോളമിങോളമുള്ള വേദികളിൽ നമുക്ക് കാണാൻ കഴിയുന്നത്. ഈർഷത്തെ സംഗീത ഉത്സവത്തിന് മലയാളികളെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണുള്ളത്. കഴിഞ്ഞ ഒന്നര ദശാബ്ദ കാലമായി ഡ്ബ്ലിനിൽ താമസിച്ചുവരുന്ന വലക്കാട് സഞ്‌ജൈ ശിവാനന്ദനും മാഞ്ഞ
ഇന്ത്യൻ സംഗീതോൽസവത്തിന്റെ ഭാഗമായി, ഇന്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് സൊസൈറ്റി ഓഫ് അയർലാന്റ് (ICMSI) എന്ന സാംസ്‌കാരിക സംഘടനയുടെ നേതൃത്ത്വത്തിൽ ഒക്ടോബർ മാസം 6 മുതൽ31 വരെ അയർലന്റിൽ രാജ്യവ്യാപകമായി ഇന്ത്യൻ സംഗീത പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിൽനിന്നും തബല, സിതാർ, സരോദ് തുടങ്ങിയ വാദ്യോപകരണങ്ങളിലും അതുപോലെ കഥക്ക് തുടങ്ങിയ നാട്ട്യ രൂപങ്ങളിലും പ്രഗൽഭരായ കലാകാരൻ മേളയുടെ ഭാഗമായി എത്തിയിട്ടുണ്ട്.
പ്രവാസ ജീവിതത്തിന്നിടയിലും ജഗദീശ്വരന്റെ കടാക്ഷത്താൽ കനിഞ്ഞ് കിട്ടിയ സംഗീതത്തെ, തേച്ച് മിനുക്കി കാത്തുസൂക്ഷിക്കുന്ന പഴയ തലമുറയിലുള്ളവരുടെയും, അതുപോലെ ഇന്ത്യൻ സംഗീതത്തിൽ ആകൃഷ്ടരായി അത് ചിട്ടയോടെ പരിശീലിക്കുന്ന വിദ്ധ്യാർത്ഥികളടങ്ങുന്ന പുതിയതലമുറയിലുള്ളവരുടെയും അപ്പുർവ്വസംഘമമാണ് അയർലാന്റിലെ അങ്ങോളമിങോളമുള്ള വേദികളിൽ നമുക്ക് കാണാൻ കഴിയുന്നത്.
ഈർഷത്തെ സംഗീത ഉത്സവത്തിന് മലയാളികളെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണുള്ളത്. കഴിഞ്ഞ ഒന്നര ദശാബ്ദ കാലമായി ഡ്ബ്ലിനിൽ താമസിച്ചുവരുന്ന വലക്കാട് സഞ്‌ജൈ ശിവാനന്ദനും മാഞ്ഞൂർ വിഷ്ണുശങ്കറും ഈ സംഗീത മേളയുടെ ഭാഗമാവുന്നു. നാല് വർഷത്തോളമായി വിദ്ധ്വാൻ ശ്രീരാം സുന്ദരേശന്റെ ശിക്ഷണത്തിൽ സംഗീതമഭ്യസിക്കുന്ന സഞ്‌ജൈയും വിഷ്ണുവും ഒക്‌റ്റോബർ 27ന് രാത്ത്ഫർണ്ണത്തിലുള്ള പിയേർസ്സ് മ്യൂസിയത്തിൽ കച്ചേരി നടത്തുന്നു. വിദ്ധ്വാൻ അഭിഷേക് വാസു മൃദംഗത്തിൽ താളലയങ്ങൾ തീർക്കും.
ബ്ലാഞ്ചാർട്സ്റ്റൗണിൽ താമസികുന്ന ശിവാനന്ദൻ, രാജലക്ഷ്മി ദമ്പതി കളുടെ പുത്രനായ സഞ്‌ജൈ മെനൂത്ത് യൂണിവേർസ്സിറ്റിയിലെ ഒന്നാം വർഷ വിദ്ധ്യാർത്ഥിയാണ്. ഡബ്ലിനിലെപ്രശസ്ത നൃത്താദ്ധ്യാപിക ശ്രീമതി മീനാപുരുഷോത്തമന്റെയും ശ്രീ രാമചന്ദ്രൻ നായരുടേയും പുത്രനാണ് മെനൂത്ത് യൂണിവേസിറ്റിയിൽ തന്നെ ഓന്നാം വർഷ വിദ്ധ്യർത്ഥിയായ വിഷ്ണു.
ഒരു സംഗീത കുടുംബത്തിൽ ജനിച്ച വിദ്ധ്വാൻ ശ്രീ ശ്രീരാം സുന്ദരേശൻ, സംഗീത കലാനിധി, ഡോക്ടർ ആർ വേദവല്ലിയുടെ ശിഷ്യനാണ്. 2014 ൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സംഗീതത്തിൽ ബി എ ബിരുദം നേടി. കർണ്ണാടക സംഗീതത്തിന്റെ പരമ്പരാഗതമായ മൂല്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ പിൻതുടരുന്ന ശ്രീ ശ്രീരാം, ഇന്ത്യയിലെ എല്ലാ പ്രമുഖ് നഗരങ്ങളിലും കച്ചേരികൾ നടത്തിയിട്ടുണ്ട്. യുണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ ഗസ്റ്റ് ലക്ചററായ അദ്ദേഹത്തിന് യുവ കലാ ഭാരതി അവാർഡ് ഉൾപ്പെടെ വിവിധ സംഘടനകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തന്റെ പന്ത്രണ്ടാം വയസ്സുമുതൽ മൃദംഗ പഠനം ആരംഭിച്ച വിദ്ധ്വാൻ ശ്രീ അഭിഷേക് വാസു, തഞ്ചാവൂർ ഉപേന്ദ്രന്റെ ശിഷ്യനായ ശ്രീ കല്ല്യാണ കൃഷ്ണന്റെ ശിഷ്യനാണ്. മുംബൈയിലെ ചെമ്ബൂർ ഫൈൻ ആർട്‌സ് സൊസൈറ്റിയിൽ നിന്ന് മൃദംഗ പാടവത്തിൽ അവാർഡ് കരസ്ഥമാകിയ അദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി പ്രഗൽഭ സംഗീതജ്ഞരൊടൊപ്പം കച്ചേരികൾ നടത്തിവരുന്നു.
ഇത് ആദ്യമായാണ് ഡബ്ലിനിൽ കർണ്ണാടക സംഗീത പഠനത്തിന് ഹരിശ്രീ കുറിച്ച് അതിന്റെ തനതായ മുറയിൽ പരിശീലിച്ച വിദ്ധ്യാർഥി കൾ ഒരുകച്ചേരി നടത്തുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മഹാരഥാന്മാർ സഞ്ചരിച്ച കർണ്ണാടക സംഗീതലോകത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഈ കുട്ടികളെ നമുക്ക് അനുഗ്രഹിക്കാം.
ഇന്ത്യൻ സംഗീത ഉത്സവത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങൾക്ക്
https://m.facebook.com/events/491297498043244
എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.