കാലിഫോർണിയ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധി പതിറ്റാണ്ടുകളായിആധിപത്യം പുലർത്തുന്ന നെഹ്രു കുടുംബത്തിലെ അംഗവും, ഇന്ത്യൻ നാഷണൽകോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ രാഹുൽ ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ്കാലിഫോർണിയ, ബർക്കിലിയിൽ സെപ്റ്റംബർ 11 വൈകിട്ട് 6.30 മുതൽ8.30 വരെ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ഹൗസായ ചെവറോൺ ഓഡിറ്റോറിയത്തിൽ 'ഇന്ത്യഇന്ന് അഭിമുഖാകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് പ്രഭാഷണവും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ എങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽസുപ്രധാന ശക്തിയായി ഉയർത്തിക്കൊണ്ടുവരാമെന്നുള്ളതിനെ കുറിച്ചുള്ള തന്റെകാഴ്ചപ്പാടും വിശദീകരിക്കും'. തുടർന്ന് 30 മിനിട്ട് സദസ്യരിൽനിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയും നൽകും.

ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻകൂട്ടിരജിസ്റ്റർ ചെയ്യേണ്ടതാണ്. iis.berkeley.edu/rahulgandhi2017 എന്നവെബ്‌സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.