- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സെക്‌സിൽ ഏർപ്പെട്ട ഇന്ത്യൻ യുവാവിന് 20 മാസം തടവു ശിക്ഷ
സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സെക്‌സിൽ ഏർപ്പെട്ടതിന് ഇന്ത്യൻ വംശജനായ യുവാവിന് 20 മാസം തടവു ശിക്ഷ. ജോലി ആവശ്യാർഥം സിംഗപ്പൂരിൽ താമസിക്കുന്ന സച്ചിൻ പ്രവീൺ എന്ന മുപ്പത്തൊമ്പതുകാരനാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. ഐടി പ്രൊഫഷണലായ സച്ചിൻ 2011ലാണ് സിംഗപ്പൂരിൽ എത്തുന്നത്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി ത
സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സെക്‌സിൽ ഏർപ്പെട്ടതിന് ഇന്ത്യൻ വംശജനായ യുവാവിന് 20 മാസം തടവു ശിക്ഷ. ജോലി ആവശ്യാർഥം സിംഗപ്പൂരിൽ താമസിക്കുന്ന സച്ചിൻ പ്രവീൺ എന്ന മുപ്പത്തൊമ്പതുകാരനാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഐടി പ്രൊഫഷണലായ സച്ചിൻ 2011ലാണ് സിംഗപ്പൂരിൽ എത്തുന്നത്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി തൊട്ടടുത്ത ദിവസം തന്നെ സച്ചിൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനഞ്ചു വയസ് മാത്രമായിരുന്നു പ്രായം. ഇതുസംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത് 2014 ഡിസംബറിലാണ്. പെൺകുട്ടിയുടെ ആന്റി ഫേസ് ബുക്ക് മെസ്സേജ് പരിശോധിച്ചതിൽ നിന്നാണ് സംഭവം പുറത്തറിയുന്നത്.
വിവാഹിതനായ സച്ചിൻ തന്റെ താമസസ്ഥലത്തേക്ക് പെൺകുട്ടിയെ ക്ഷണിക്കുകയും സെക്‌സിൽ താത്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. അതേസമയം താൻ പെൺകുട്ടിയുടെ പ്രായം ചോദിച്ചുവെന്നും 16 വയസ് എന്നാണ് പെൺകുട്ടി അറിയിച്ചതെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. എന്നാൽ സെക്‌സിൽ ഏർപ്പെടും മുമ്പ് കുട്ടിയുടെ യഥാർഥ പ്രായം കണ്ടുപിടിക്കേണ്ടത് യുവാവിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി എടുത്തുപറഞ്ഞു.